ലണ്ടന്‍; മ്യാന്‍മര്‍ പ്രധാനമന്ത്രി ആഗ് സാന്‍ സൂകിയുടെ ചിത്രം ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഒരു കോളേജില്‍ നിന്ന് നീക്കി. അവിടുത്തെ വിദ്യാര്‍ഥിനി കൂടിയായ സൂകിയുടെ ചിത്രം പ്രധാന കവാടത്തിലാണ് വച്ചിരുന്നത്. റോഹിങ്ക്യന്‍ മുസ്‌ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് ചിത്രം നീക്കിയത്.
67ല്‍ സെന്റ് ഹ്യൂസ് കോളേജില്‍ നിന്നാണ് ബിരുദമെടുത്തത്. മ്യാന്‍മര്‍ രാഷ്‌ട്രീയത്തില്‍ മിന്നലായി മാറിയ അവരുടെ ചിത്രം 99 മുതല്‍ പ്രധാന കവാടത്തില്‍ വച്ചിരുന്നു. അത് സ്‌റ്റോര്‍ റൂമിലേക്ക് മാറ്റി.
പകരം പുതിയ പെയിന്റിങ്ങ് അവിെട വയ്‌ക്കും. അധികൃതര്‍ പറഞ്ഞു. ചിത്രം മാറ്റിയതിന്റെ യഥാര്‍ഥ കാരണം വെളിപ്പെടുത്തിയിട്ടില്ല. റോഹിങ്ക്യന്‍ മുസ്‌ളീങ്ങളോട് കടുത്ത നിലപാട് എടുത്തതാണ് കാരണമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
















