വൈക്കം: മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും സ്വന്തം മക്കളെ സിറിയയിലേക്ക് അയക്കുമോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മതം മാറ്റി മുസ്ലിമാക്കി വിവാഹം കഴിച്ച അഖിലയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖിലയുടെ അച്ഛന്‍ അശോകനുമായി കുമ്മനം കൂടിക്കാഴ്ച നടത്തി.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബൂബക്കറിനും അഖിലയെ മതം മാറ്റാന്‍ ചുക്കാന്‍ പിടിച്ച വുമണ്‍ ഫ്രണ്ട് നേതാവ് സൈനബയ്‌ക്കും പെണ്‍മക്കളാണ് ഉള്ളത്. ഇവരെ വിശുദ്ധ യുദ്ധത്തിന് സിറിയയിലേക്ക് അയക്കുമോയെന്നും കുമ്മനം ചോദിച്ചു.
അഖില കേസില്‍ സിപിഎം നേതാവ് വൃന്ദാ കാരാട്ടിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിലപാട് കോടതിയലക്ഷ്യമാണ്. അവര്‍ക്ക് മക്കളില്ലാത്തത് കൊണ്ടാണ് അഖിലയുടെ രക്ഷിതാക്കളുടെ വേദനയറിയാന്‍ കഴിയാഞ്ഞതെന്നും കുമ്മനം പറഞ്ഞു.
സുപ്രീം കോടതിയും ഹൈക്കോടതിയും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്ത പ്രശ്നത്തെ വനിതാ കമ്മീഷന്‍ രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നത് ഒരു ഭരണഘടനാ സ്ഥാപനത്തിന് ചേര്‍ന്നതല്ല. ഭീകര ബന്ധവും നിയമവിരുദ്ധ പ്രവര്‍ത്തനവും കണ്ടതിനാലാണ് എന്‍ഐഎയുടെ അന്വേഷണം വേണ്ടി വന്നത്. നിര്‍ബന്ധിത മതം മാറ്റത്തിനും തീവ്രവാദ പ്രവര്‍ത്തനത്തിനും വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ജോസഫൈന്‍ കൂട്ട് നില്‍ക്കുന്നത് ഖേദകരമാണ്.
ഒരു അച്ഛന്റെയും അമ്മയുടെയും പുത്രദു:ഖം വൃന്ദാകാരാട്ടിന് അറിയില്ലായിരിക്കാം. അഖിലയും അച്ഛനും അമ്മയും സ്വന്തം വീട്ടില്‍ സമാധാനമായും കുടുംബജീവിതം നയിക്കുമ്പോള്‍ കുടുംബബന്ധം തകര്‍ക്കാനാണ് സച്ചിദാനന്ദനും പുരോഗമന കലാസാഹിത്യ സംഘവും ശ്രമിക്കുന്നത്. അഖിലയുടേതെന്നത് പോലെ അച്ഛന്റെയും അമ്മയുടെയും മനുഷ്യാവകാശവും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം.
മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും സിപിഎം നേതാവ് വൃന്ദാ കാരാട്ടും വേങ്ങരയില്‍ കുറെ വോട്ട് കിട്ടാന്‍ വേണ്ടിയാണ് അഖിലാ പ്രശ്നവുമായി ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുള്ളത്. ഇതില്‍ ആത്മാര്‍ത്ഥത ഒട്ടുമില്ല. ചുവപ്പ് ഭീകരതയും, ജിഹാദി ഭീകരതയും അഖില പ്രശ്‌നത്തില്‍ കൈ കോര്‍ക്കുകയാണ്. സ്വന്തം പാര്‍ട്ടിയുടെ രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി നേതാക്കള്‍ നടത്തുന്ന ഈ ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും.
അടിയിന്തിരാവസ്ഥ പീഡിത സഹായ സമിതി സംസ്ഥാന പ്രസിഡന്റ് വൈക്കം ഗോപകുമാര്‍, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരി, എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.
















