വാഷിങ്ങ്ടണ്‍: ചന്ദ്രനു സമീപം അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ഇതിനുള്ള പദ്ധതി തുടങ്ങാന്‍ നാസയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്മോസും തമ്മില്‍ കരാറായി. ബഹിരാകാശത്തിന്റെ ഉള്ളിലേക്ക് കടന്നുചെല്ലാന്‍ വിപുലമായ പദ്ധതികളാണ് തുടങ്ങുക.
സൗരയൂഥത്തില്‍ മനുഷ്യ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി. ഓറിയണ്‍ ബഹിരാകാശ വാഹനം, സ്‌പേസ് ലോഞ്ച് സിസ്റ്റം േറാക്കറ്റ് എന്നിവയില്‍ മനുഷ്യരെ ഈ ബഹിരാകാശ കേന്ദ്രത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഉടനൊന്നും സാധ്യമല്ലെങ്കിലും സമീപ ഭാവിയില്‍ ഇത് നടപ്പാക്കുകയാണ് നാസയുടേയും റോസ്‌കോസ്‌മോസിന്റെയും പദ്ധതി.
















