കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹമീദ് കർസായി അന്താരാഷ്‌ട്ര വിമാനത്താവളത്തിനു നേർക്ക് റോക്കറ്റ് ആക്രമണം. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എത്തി മണിക്കൂറുകൾക്ക് ശേഷമാണ് റോക്കറ്റ് ആക്രമണം നടന്നത്. അഫ്ഗാനിലെ ടോളൊ വാർത്ത ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എയർപോർട്ടിനും സമീപ പ്രദേശത്തുമായി 20നും 30നും ഇടയിൽ റോക്കറ്റുകൾ പതിച്ചിറ്റുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ റോക്കറ്റുകൾ എവിടെ നിന്നുമാണ് വന്നതെന്ന് വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എയർപോർട്ടിനു സമീപമുള്ള നാറ്റോയുടെ ബേസ് ക്യാമ്പാണ് ഭീകരർ ലക്ഷ്യം വച്ചതെന്നാണ് അഫ്ഗാൻ സൈന്യം വിലയിരുത്തുന്നത്.
















