വാരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പോലീസ് ലാത്തി പ്രയോഗിച്ച സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സര്‍വകലാശാല ചീഫ് പ്രോക്ടര്‍ ഒ.എന്‍ സിങ് രാജി വച്ചു.
ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം എന്ന ആവശ്യവുമായി വിദ്യാര്‍ത്ഥിനികള്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ നേരില്‍ കാണാന്‍ ശ്രമിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. വി.സിയെ നേരില്‍ കാണാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ സെപ്തംബര്‍ 23 രാത്രിയില്‍ പോലീസ് ലാത്തി പ്രയോഗിച്ചു.
സംഭവം വിവാദമായതോടെ സര്‍വകലാശാലയും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് ലാത്തിചാര്‍ജിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സര്‍വകലാശാലയുടെ മുഖ്യ ഭരണാധികാരി കൂടിയായ ചീഫ് പ്രോക്ടര്‍ രാജി വച്ചിരിക്കുന്നത്.
















