കാഞ്ഞങ്ങാട്: ജില്ലയില്‍ വീണ്ടും മതംമാറ്റം. ഇന്നലെ രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കാഞ്ഞങ്ങാട് ചിറ്റാരിക്കാല്‍ പാലാവയലില്‍ കാവുന്തലയില്‍ നിന്ന് കാണാതായ നിമിഷ ആന്‍ സൈമണ്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പോലീസ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതിയില്‍ ഇന്നലെ ഹാജരാക്കി. കോഴിക്കോട് മുക്കം സ്വദേശിയായ ജിഹാദിനൊപ്പം പോകാന്‍ പെണ്‍കുട്ടിയെ കോടതി അനുവദിക്കുകയായിരുന്നു. രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്ന് കോഴിക്കോട് മുക്കം ഇസ്ലാം മതപഠന കേന്ദ്രത്തില്‍ നിന്നാണ് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. അതേസമയം തൃക്കരിപ്പൂരില്‍ നിന്ന് ബികോം വിദ്യാര്‍ത്ഥിനി വീടുവിട്ടു. ഇളംമ്പച്ചിയിലെ ഹോട്ടല്‍ തൊഴിലാളി ബാക്കിരിമുക്കിലെ സിദ്ദീഖ് മുഹമ്മദിനോടപ്പം പോയതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ കെ.വി സൗപര്‍ണികയെ (22) യാണ് കാണാതായത്. ഇതു സംബന്ധിച്ച് മാതാവ് കെ.വി.ഗീതയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചന്തേര എഎസ്‌ഐ നടത്തിവന്ന അന്വേഷണം തുടര്‍ന്ന് നീലേശ്വരം സിഐ ഉണ്ണികൃഷ്ണന്‍ ഏറ്റെടുത്തു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സൗപര്‍ണികയെ കാണാതായത്.
















