കണ്ണൂര്‍: സംസ്ഥാനത്തെ മരപ്പണി തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കാര്‍പെന്ററി വര്‍ക് സൂപ്പര്‍ വൈസ്‌ഴേസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മരപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന പരമ്പരാഗത തെഴിലാളികള്‍ പുതിയ കാലഘട്ടത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടുകയാണ്. വിദേശ കുത്തക കമ്പനികളുടെ ഫര്‍ണ്ണിച്ചറുകള്‍ വിപണിയില്‍ സുലഭമായി ലഭ്യമാവുകയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി നികുതിവെട്ടിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ഡോറുകളും ജനല്‍പാളികളും ഉള്‍പ്പെടെ ദിനംപ്രതി എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് കാരണം പരമ്പരാത തൊഴിലാളികള്‍ക്ക് തൊഴിലില്ലാത്ത സ്ഥിതിയാണ്. മാത്രമല്ല മരമില്ലുകളില്‍ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണം പാടില്ല എന്ന നിയമം നിലനില്‍ക്കെ കട്ടില, ജനല്‍ ഡോറുകള്‍, പാളികള്‍ മുതലായവ കളളമരങ്ങള്‍ ഉപയോഗിച്ച് വില്‍പ്പന നികുതി വെട്ടിച്ച് ഉപഭോക്താവിന് പണിക്കൂലിയില്‍ ഇളവ് വരുത്തി നല്‍കിവരുന്നതും മരപ്പണി തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. മരപ്പണി തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അസോസിയേഷന്‍ അംഗങ്ങള്‍ ഒക്‌ടോബര്‍ 30 നുളളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 1000 കത്തുകകള്‍ അയക്കുമെന്നും തുടര്‍ന്നുളള ദിവസങ്ങളില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ടി.സന്തോഷ് കുമാര്‍, ജില്ലാ സെക്രട്ടറി എന്‍.എ.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















