ചിറ്റൂര്‍:ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് സ്വാഭാവിക മരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം. ഭര്‍ത്താവ് അറസ്റ്റില്‍.
എരുത്തേമ്പതി കൗണ്ടന്‍കളം കരിയന്‍ ചെട്ടികളം പഞ്ചവര്‍ണ്ണം (40) ആണ് പോലീസ് പിടിയിലായത്. ഭാര്യ ഒഴലപ്പതി മൊട്ട ബോയന്റെ മകള്‍ സരോജിനി (36)യെ കഴുത്ത് ഞെരിച്ച് കൊന്ന കേസിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ യാണ് സംഭവം നടന്നത്.
പഞ്ചവര്‍ണ്ണന്‍ അവിഹിത ബന്ധം ഉള്ളതറിഞ്ഞ് ഭാര്യ സരോജിനി ചേദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മരണം സംഭവിച്ചതിനെ തുടര്‍ന്ന് സ്വാഭാവിക മരണമാണെന്ന് നാട്ടുകാരെ അറിയിച്ച് സംസ്കാര ചടങ്ങുകള്‍ തുടങ്ങിയിരുന്നു.
ആരോഗ്യവതിയായ സരോജിനിയുടെ മരണത്തില്‍ സംശയം തോന്നിയ അയല്‍വാസികള്‍ കൊഴിഞ്ഞാമ്പാറ പോലീസില്‍ വിവരം അറിയിക്കുകയും എസ്.ഐ സജികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബോഡി കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയതില്‍ ഡോക്ടര്‍ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് എത്തിച്ച് പോസ്റ്റുമാര്‍ട്ടം ചെയ്യുകയും ചെയ്തു.
പോസ്റ്റുമാര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ചതിലാണ് മരണം സംഭവിച്ചെന്നതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മക്കള്‍ ഉമാമഹേശ്വരി (10), ശരവണന് ഒന്നര വയസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: