ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ അവരുടെ ആണവായുധങ്ങൾ രാജ്യത്തെ വ്യത്യസ്ഥമായ ഒമ്പത് സ്ഥലങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഇത് ഭീകരരുടെ കൈകളിലെത്താന്‍ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി വെളിപ്പെടുത്തിയതായി ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണങ്ങളില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്തിരിപ്പിക്കാനാണ് ഈ ആയുധങ്ങള്‍. ഒരു പ്രത്യേക സംവിധാനത്തിന്റെ കീഴിലാണ് ഇവ സൂക്ഷിച്ചിരക്കുന്നെതെന്നും അബ്ബാസി പറഞ്ഞു.
ഈ മാരക ആയുധങ്ങള്‍ ,വിക്ഷേപിക്കാന്‍ സൗകര്യമുള്ള സ്ഥലങ്ങിലാണ് പാക്കിസ്ഥാന്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് ഫെറേഷന്‍ ഓഫ് അമേരിക്കന്‍ സയ്ന്റിസ്റ്റ്‌സ് (എഫ്എഎസ്) വെളിപ്പെടുത്തി.
പാക്കിസ്ഥാന്‍ തന്ത്രപ്രധാനമായ അണ്വായുധം നിര്‍മിക്കുകയാണ്. ഈ ആയുധങ്ങള്‍ പ്രാദേശിക ആയുധപുരകളിലെത്തിക്കും. പിന്നീട് കൂട്ടിചേര്‍ത്ത് വിക്ഷേപണകേന്ദ്രങ്ങളിലേക്ക് അയയ്‌ക്കുമെന്നും എഫ്എഎസ് പറയുന്നു. പാക്കിസ്ഥാന്‍ അണ്വായുധ ശേഖരം വര്‍ധിപ്പിച്ചിട്ടുണ്ട്. വിതരണ സംവിധാനം വ്യാപിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് അവര്‍ ആയുധശേഖരം കൂട്ടിയത്.
















