ന്യൂദല്‍ഹി : സമുദ്രാതിര്‍ത്തി സംരക്ഷണത്തിനായി ഇന്ത്യയും അമേരിക്കയും തമ്മില്‍ വീണ്ടും പ്രതിരോധ ഇടപാട്. സമുദ്ര നിരീക്ഷണത്തിനായുള്ള ആയുധശേഷിയില്ലാത്ത ഡ്രോണുകള്‍ വാങ്ങാനാണ് തീരുമാനം. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.
22 ഡ്രോണുകള്‍ വാങ്ങിക്കാന്‍ 200 കോടി ഡോളറാണ് കേന്ദ്രം മൊത്തം ചെലവ് വകയിരുത്തുന്നത്.
ചൈനയുടെ ഭാഗത്തു നിന്നുള്ള പ്രകോപനങ്ങളാണ് ഡ്രോണുകള്‍ വാങ്ങിക്കാനുള്ള മുഖ്യ കാരണമെന്ന് സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നാവിക സേന വൃത്തങ്ങള്‍ അറിയിച്ചു. ഇതിനു മുമ്പ് യുഎസുമായി സഹകരിച്ച് 2015 സെപ്തംബറില്‍ ഇന്ത്യ ഹെലികോപ്ടര്‍ നിര്‍മിച്ചിരുന്നു. 300 കോടി ഡോളറിന്റെ കരാറായിരുന്നു അത്.
കൂടാതെ ഒബാമ പ്രസിഡന്റായിരിക്കെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രതിരോധ സുരക്ഷാ സഹകരണത്തിലും ഇരു രാജ്യങ്ങളും ധാരണയായിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ഇന്ത്യയും തമ്മില്‍ സമുദ്രാതിര്‍ത്തിയുടെ സുരക്ഷയ്‌ക്കായി കരാറില്‍ ഏര്‍പ്പെടുന്നത്.
















