ഇസ്ലാമാബാദ്: അറബിക്കടലില്‍ പാക്കിസ്ഥാന്‍ നാവികസേനയുടെ സൈനികാഭ്യാസം. വ്യോമ-ഭൂതല മിസൈലുകളടക്കം പരീക്ഷിച്ചാണ് അഭ്യാസ പ്രകടനം. നാവികസേനാ മേധാവി അഡ്മിറല്‍ മുഹമ്മദ് സകൗള്ള പരീശലന സമയത്ത് സന്നിഹിതനായിരുന്നു.
യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചുള്ള പരീശിലനവും നാവികര്‍ നടത്തി. ഹെലിക്കോപ്ടറില്‍ നിന്ന് കൃത്രിമ ലക്ഷ്യത്തിലേക്ക് മിസൈല്‍ തൊടുത്തുവെന്ന് നാവികസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിശീലനം വിജയകരമെന്നും രാജ്യത്തിന്റെ സമുദ്രാര്‍ത്തി സംരക്ഷിക്കാന്‍ സേന പ്രാപ്തമെന്നും അഡ്മിറല്‍ സകൗള്ള പറഞ്ഞതായി പാക്കിസ്ഥാന്‍ ഔദ്യോഗിക റേഡിയോ പറഞ്ഞു. അറബിക്കടലില്‍ നങ്കൂരമിട്ട യുദ്ധക്കപ്പലുകളും സൈനിക മേധാവി സന്ദര്‍ശിച്ചു.
















