Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സഫലമീ ജന്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 06:29 pm IST
in Varadyam

ചരിത്രവും ഐതിഹ്യവും സമന്വയിച്ച പശ്ചാത്തലം. ജനഹൃദയങ്ങളില്‍ ഭക്തിയുടെ തെളിമ പടര്‍ത്തി ശാന്തിയുടെ തീരത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന മണ്ണാറശ്ശാലക്കാവ്. നാഗരാജാവും സര്‍പ്പദൈവങ്ങളും നാഗോപാസകയായ പൂജാരിണി വലിയമ്മയും ഭക്തര്‍ക്ക് സാന്ത്വനമേകുന്ന കാവില്‍ ക്ഷേത്രാചാര അനുഷ്ഠാനങ്ങളുടെ കാവലാളായി, എണ്‍പതിന്റെ നിറവ് നുകര്‍ന്ന് ഇല്ലത്തെ എം.കെ. പരമേശ്വരന്‍ നമ്പൂതിരി കാരണവര്‍ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടിരിക്കുന്നു.

നാഗദൈവങ്ങളെ വണങ്ങി, വലിയമ്മയെ ദര്‍ശിച്ച് വഴിപാടുകള്‍ നടയ്‌ക്ക്‌വെച്ച് സംതൃപ്തരാകുന്ന ഭക്തരുടെ മനസ്സിലേക്ക് കാരണവരുടെ വിനയാന്വിതമായ വാക്കുകള്‍ ജീവിതത്തിന്റെ പൊരുളുകളുടെ നിലവറ തുറക്കുന്നു. ആദ്ധ്യാത്മിക ചിന്തയുണര്‍ത്തുന്ന മണ്ണാറശ്ശാലയുടെ സാന്നിദ്ധ്യം മനുഷ്യ മനസ്സുകളില്‍ പരമാത്മചൈതന്യം ഉണര്‍ത്തി, മനുഷ്യനും ഈശ്വരനും ഒന്നാണെന്ന അദ്വൈത ദര്‍ശനത്തിലേക്ക് വലിയമ്മയും കാരണവരും ഏവരേയും കൂട്ടിക്കൊണ്ടുപോകുന്നു.

വിഷ്ണുഭഗവാന്റെ അവതാരമായ പരശുരാമന്‍ മണ്ണാറശ്ശാലയില്‍ പ്രതിഷ്ഠിച്ച നാഗദൈവങ്ങള്‍ക്ക് പൂജകള്‍ ചെയ്യാന്‍ ഇരിങ്ങാലക്കുടയില്‍ നിന്നും കൊണ്ടുവന്ന പണ്ഡിത ബ്രാഹ്മണ ശ്രേഷ്ഠന്റെ പിന്‍തലമുറക്കാരായി വാഴ്‌ത്തപ്പെട്ടവരാണ് മണ്ണാറശ്ശാല ഇല്ലത്തെ കുടുംബാംഗങ്ങള്‍. ഒരു സര്‍പ്പശിശുവും ഒരു മനുഷ്യശിശുവിനും ഒരേ സമയം ജന്മം നല്‍കിയ മാതാപിതാക്കളായ ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും വാസുദേവന്‍ നമ്പൂതിരിയുടെയും പരമ്പരയുടെ സാമീപ്യം ദര്‍ശനത്തിനെത്തുന്നവര്‍ക്ക് അത്ഭുതമാണ്.

വലിയകാരണവരായിരുന്ന എം.വി. സുബ്രഹ്മണ്യന്‍ നമ്പൂതിരി അന്തരിച്ചതിനെ തുടര്‍ന്നാണ് ഇല്ലത്തെ ഏറ്റവും മുതിര്‍ന്ന അംഗമായ പരമേശ്വരന്‍ നമ്പൂതിരി കാരണവര്‍ സ്ഥാനത്ത് എത്തിയത്. പരമേശ്വരന്‍ നമ്പൂതിരിക്ക് പൂജകള്‍ തപസ്യയാണ്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ തിളങ്ങുമ്പോഴും നാഗദൈവങ്ങള്‍ക്ക് പൂജകള്‍ ചെയ്യാനുള്ള നിയോഗം എന്നും നമ്പൂതിരിയെ വലയം ചെയ്തിരുന്നു. എഴുത്തുകാരനായും പ്രഭാഷകനായും അദ്ധ്യാപകനായും പ്രവര്‍ത്തിച്ചിരുന്ന നമ്പൂതിരി ഇപ്പോള്‍ മുഴുവന്‍ സമയവും നാഗദൈവങ്ങളെ ഉപാസിച്ച് ഭക്തര്‍ക്ക് ആത്മസാക്ഷാത്ക്കാരത്തിന്റെ വഴി കാണിച്ചുകൊടുക്കുകയാണ്.

എം.കെ. പരമേശ്വരന്‍ നമ്പൂതിരി

എട്ട് പതിറ്റാണ്ടിനപ്പുറം ഇടവത്തിലെ എട്ടാം ദിനമായ അത്തംനാള്‍ വെള്ളിയാഴ്ച രാവിലെ 9.50ന് മണ്ണാറശാല ഇല്ലത്ത് ഒരു വായ്‌ക്കുരവ ഉയര്‍ന്നു. ഈ സമയം തൊട്ടടുത്തുള്ള മണ്ണാറശ്ശാല സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് ആദ്യമായി തുടങ്ങുന്നതിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ സുന്ദരനായിഡു കാര്യം തിരക്കി. അവിടെ ഉണ്ടായിരുന്ന സ്‌കൂള്‍ മേലധികാരിയും ഇല്ലത്തെ കാരണവരുമായിരുന്ന വാസുദേവന്‍ നമ്പൂതിരി പറഞ്ഞു ‘ഇല്ലത്ത് ഒരു ഉണ്ണി പിറന്നിരിക്കുന്നു. മടല്‍ നിലത്തടിക്കുന്ന ശബ്ദവും ഉയര്‍ന്നതിനാലാണ് പിറന്നത് ആണ്‍കുട്ടിയാണെന്ന് തിരുമേനിക്ക് മനസ്സിലായത്. ആ ഉണ്ണിയാണ് ഇന്ന് മണ്ണാറശ്ശാലക്കാവിന്റെ കാരണവര്‍. കുട്ടിക്കാലം മുതലെ മന്ത്രധ്വനികളുടെ സഹയാത്രികനാണ് പരമേശ്വരന്‍ നമ്പൂതിരി. മുന്‍കാരണവരായിരുന്ന സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ അച്ഛന്‍ വാസുദേവന്‍ നമ്പൂതിരിയില്‍ നിന്നാണ് പൂജകളെല്ലാം പഠിച്ചത്.

മണ്ണാറശാല വലിയമ്മ ഉമാദേവി അന്തര്‍ജനത്തോടൊപ്പം

മണ്ണാറശാല ഇല്ലത്തെ എം.ജി. കേശവന്‍ നമ്പൂതിരിയുടെയും ചാലക്കുടി മുരിങ്ങൂര്‍ മനയ്‌ക്കല്‍ ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും മകനായി 1937 മെയ് 21നാണ് ജനനം. വിദ്യാഭ്യാസത്തിനായി പുറത്തുപോകുമ്പോഴും പൂജാവേളയില്‍ ഇല്ലത്ത് ഉണ്ടാകണമെന്ന അച്ഛന്റെ കര്‍ക്കശ നിലപാടാണ് പരമേശ്വരന്‍ നമ്പൂതിരിയെ പൂജകളില്‍ ആകൃഷ്ടനാക്കിയത്. കാവുകളുടെ ശാന്തതയും പുള്ളുവന്‍ പാട്ടിന്റെ ഈരടികളും വേദമന്ത്രോച്ചാരണങ്ങളും നമ്പൂതിരിയെ ഒരു കലാകാരനായിക്കൂടി ഒരുക്കിയെടുക്കുന്നതിന് നിമിത്തമായി. 17-ാം വയസ്സില്‍ കഥകള്‍ എഴുതിത്തുടങ്ങി. നാലുകെട്ട്, മൂന്ന് വെള്ളിക്കാശ്, വേഴാമ്പല്‍, രണ്ടിളം ചുണ്ടുകള്‍, ഒരു പൂമൊട്ട് എന്നിവ അദ്ദേഹത്തിന്റെ ചെറുകഥകളാണ്. ഒന്‍പത് കഥകളടങ്ങിയ ‘അഞ്ചാംവേളി’ എന്ന ചെറുകഥാസമാഹാരവും ‘കാര്‍മേഘങ്ങള്‍’ എന്ന നേവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഗംഗയാറൊഴുകുന്ന നാട്ടില്‍’ യാത്രാവിവരണമാണ്.

മണ്ണാറശ്ശാല സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം, കോട്ടയം സി.എം.എസ്. കോളേജില്‍ ഇന്റര്‍മീഡിയറ്റ്, ചങ്ങനാശേരി എന്‍.എസ്.എസ്. കോളേജില്‍ ഇംഗ്ലീഷിലും സംസ്‌കൃതത്തിലും ബിരുദപഠനം, ബസവന്ത് രാജ്പുട്ട് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. എല്‍.എല്‍.ബിക്ക് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങില്‍ പഠനം നടത്തിയെങ്കിലും എന്റോള്‍ ചെയ്യാനായില്ല. സെക്രട്ടേറിയേറ്റില്‍ ക്ലാര്‍ക്കായി നിയമന ഉത്തരവ് വന്നെങ്കിലും പൂജകളില്‍ നിന്ന് അകലുമെന്ന് കാരണത്താല്‍ വേണ്ടെന്നുവച്ചു. 1962ല്‍ മണ്ണാറശ്ശാല സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി. 1992 ല്‍ വിരമിച്ചു.

ഭാര്യ കോട്ടയം നട്ടാശ്ശേരിയില്‍ കുമാരനല്ലൂര്‍ വടക്കുംമാലയില്‍ ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിയുടെ മകള്‍ സതി അന്തര്‍ജ്ജനം, സ്‌കൂള്‍ അദ്ധ്യാപികയായ ജയ, എഞ്ചിനീയറായ വാസുദേവന്‍, ആയുര്‍വ്വേദ ഡോക്ടറായ ശേഷനാഗ് എന്നിവരാണ് മക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

Kerala

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

Kerala

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള
Kerala

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

Kerala

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.