Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പൊടുന്നനെ ഒരു സൗഹൃദനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 05:27 pm IST
in Varadyam

പണ്ടൊക്കെ, എന്നുവെച്ചാല്‍ മൊബൈല്‍ ഫോണ്‍ സാര്‍വത്രികമാകുന്നതിനു മുമ്പത്തെ കാലത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു പ്രധാന കേന്ദ്രങ്ങളിലെങ്കിലും ഓരോ ഇന്‍ഫര്‍മേഷന്‍ കേന്ദ്രം പോലത്തെ സ്ഥലങ്ങളുണ്ടായിരുന്നു. അവിടെ അന്വേഷിച്ചാല്‍ ആ സ്ഥലത്തുള്ള സംഘഗതിവിധികളുടെ സാമാന്യവിവരം കിട്ടുമായിരുന്നു. സംഘപരിഭാഷയില്‍ ശ്രുതം ഉള്ള ആളായിരിക്കും അവിടെയുള്ളത്. അതായത് ആരോട് എന്തു പറയണം, അഥവാ പറയരുത് എന്ന വിവേകമുള്ള ആള്‍.

ഞാന്‍ ശാഖയില്‍ പോകാന്‍ തുടങ്ങിയ 1950 കളില്‍ തിരുവനന്തപുരത്ത് പുളിമൂട്ടിലെ സംസ്‌കൃത പുസ്തകശാല സി.വി. കൃഷ്ണാ ബ്രദേഴ്‌സ് ആയിരുന്നു അത്തരമൊരു സ്ഥാനം. അവിടത്തെ സി.വി. ലക്ഷ്മണന്‍ എന്റെ യൂണിവേഴ്‌സിറ്റി കോളേജിലെ സഹപാഠി ആയിരുന്നു. തിരുവനന്തപുരത്തു ശാഖ ആരംഭിച്ച കാലം മുതല്‍ ലക്ഷ്മണന്‍ ബാലസ്വയംസേവകനായി പുത്തന്‍ചന്ത ശാഖയില്‍ പോയിരുന്നു. പരമേശ്വര്‍ജിതന്നെ ശാഖയില്‍ പോയിത്തുടങ്ങിയപ്പോള്‍ ‘ചാറ്റര്‍ ബോക്‌സാ’യി ലക്ഷ്മണന്‍ അവിടെ ഉണ്ടായിരുന്നത്രെ. സി.വി. കൃഷ്ണാ ബ്രദേഴ്‌സില്‍ അന്വേഷിച്ചാല്‍ ഒരു സ്വയംസേവകന് ആവശ്യമായ വിവരങ്ങള്‍ കിട്ടുമായിരുന്നു. ജനറല്‍ പോസ്റ്റാഫീസിന് സമീപമായിരുന്നതിനാല്‍ ഞാന്‍ അഡ്രസ് വച്ചിരുന്നത് അവരുടെ കെയര്‍ ഓഫിലായിരുന്നു. അങ്ങിനെ പലരും. ഇന്ന് ആ കടയില്ല. അവരൊക്കെ നാടുവിട്ടു. പുളിയുമില്ല,

പുളിഞ്ചൂടമില്ല. സാങ്കല്‍പികമായുണ്ടാവാം. നഗരസഭയുടെ റോഡു വീതികൂട്ടലിന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ പുളിയുടെ കടയ്‌ക്കല്‍ മഴുവീണു. തുടര്‍ന്ന് ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയില്‍ ‘ഓഡ് ടു ദി ടാമറിന്‍ഡ് ട്രീ’ എന്ന കവിത വന്നത് ഓര്‍ക്കുന്നു. അക്കാലത്തെ സായാഹ്‌നങ്ങളില്‍ പുളിഞ്ചുവട്ടില്‍ ധാരാളം സൗഹൃദ കൂട്ടായ്‌മകള്‍ നടന്നുവന്നു. അതൊക്കെ ഓര്‍മയുള്ളവര്‍ ആരെങ്കിലും ഇന്നുണ്ടാവുമോ ആവോ?

കോട്ടയത്ത് തിരുനക്കര ക്ഷേത്രമൈതാനത്തേക്കു കയറുന്ന മൂലയില്‍ മുറുക്കാന്‍, സോഡ നാരങ്ങാവെള്ളം കച്ചവടം ചെയ്തിരുന്ന മണിയുടെ കടയും അതേപോലെയുള്ള കേന്ദ്രമായിരുന്നു. സന്ധ്യക്ക് കോട്ടയത്തെ വലിയൊരു സൗഹൃദക്കൂട്ടായ്‌മയുടെ കേന്ദ്രമായിരുന്നു അത്. അവിടമായിരുന്നു സംഘത്തിന്റെ സൂചനാകേന്ദ്രം. സാക്ഷാല്‍ അരവിന്ദനും അനുജന്‍ ഗോപനും അവിടെ സ്ഥിരക്കാരായിരുന്നു. കോട്ടയത്തെ മാത്രമല്ല സമീപ സ്ഥലങ്ങളിലെയും സംഘവിവരം മണിക്കു റെഡിമണി. ഇന്ന് മണിയുടെ മകന്‍ ആ ധര്‍മ്മം നിര്‍വഹിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ആലപ്പുഴയില്‍ മുല്ലയ്‌ക്കല്‍ ആലപ്പി ഗ്ലാസ്ഹൗസ് എന്ന സ്ഥാപനം ആ ധര്‍മ്മം നിറവേറ്റിവന്നു. ഇതൊക്കെ അരനൂറ്റാണ്ടിനപ്പുറത്തെ കാര്യങ്ങളാണേ. തൃശ്ശിവപേരൂരില്‍ സ്വരാജ് റൗണ്ടിലെ കൊളംബോ ഹോട്ടലായിരുന്നു ഇന്‍ഫര്‍മേഷന്‍ സെന്റര്‍. അതിന്റെ ഉടമകളില്‍പ്പെട്ട ധര്‍മപാലന്‍ സംഘത്തിന്റെയും ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും എന്നല്ല സംഘവുമായി ബന്ധപ്പെട്ട ഏതു പ്രസ്ഥാനത്തിന്റെയും സഹായിയായി. ജനസംഘത്തിലും ബിജെപിയിലും ഭാരവാഹിത്വവുമുണ്ടായിരുന്നു. ഇക്കുറി ജന്മഭൂമി വാര്‍ഷികപ്പതിപ്പില്‍ ഈ ലേഖകന്‍ അടല്‍ജിയുമൊത്തു സഞ്ചരിക്കുന്ന ഫോട്ടോ കൊടുത്തതില്‍ മൂന്നാമത്തെ ആള്‍ ധര്‍മപാലനാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് തൃശ്ശിവപേരൂരിലെ ഹോട്ടല്‍ നിര്‍ത്തുന്നതുവരെ അവിടെ സംഘപരിവാറിന്റെ ഇന്‍ഫര്‍മേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു. അവിടത്തെ ജീവനക്കാര്‍ മുഴുവന്‍ സ്വയംസേവകരാണെന്നേ അവരുടെ പെരുമാറ്റത്തില്‍ തോന്നുമായിരുന്നുള്ളൂ.

എറണാകുളത്ത് ചിറ്റൂര്‍ റോഡിലെ സന്താനകൃഷ്ണന്റെ ചെറിയ ടീസ്റ്റാള്‍, ഷൊര്‍ണൂരിലെ പത്മനാഭന്‍ വൈദ്യരുടെ വൈദ്യശാല തുടങ്ങിയ സ്ഥലങ്ങളിലും അത്തരം സ്ഥാനങ്ങളുണ്ട്. കോഴിക്കോട് പ്രൈവറ്റ് ബസ്‌സ്റ്റാന്‍ഡിനു സമീപം കല്ലായി റോഡിലുണ്ടായിരുന്ന കേരള സ്‌റ്റോഴ്‌സ് മറ്റൊരു കേന്ദ്രമായി പ്രവര്‍ത്തിച്ചു. ആ സ്ഥാപനത്തിന്റെ ഉടമ അച്ചുതന്‍ ജനസംഘത്തിന്റെ പ്രദേശ് കോശാധ്യക്ഷനും, മാതൃകാപ്രചാരണാലയത്തിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സംഘാധികാരിമാരുടെയും ജനസംഘര്‍ഷസമിതിയുടെയും പോക്കുവരവുകളുടെ സൂചനയും അവിടെ ലഭ്യമായിരുന്നു. ആ കടയ്‌ക്കു സമീപം സ്ഥിരമായി രഹസ്യപ്പോലീസ് നിരീക്ഷണവും ഉണ്ടായി. വളരെ തിരക്കുള്ള കടയായതുകൊണ്ടും, എല്ലാ കാര്യങ്ങളെയും നിര്‍വികാരതയോടെ നേരിടാന്‍ അച്ചുവേട്ടന് കഴിഞ്ഞതുകൊണ്ടും അപകടം കൂടാതെ കാര്യങ്ങള്‍ നീങ്ങി.

കണ്ണൂര്‍ ബസ്‌സ്റ്റാന്‍ഡിനടുത്തും ലക്ഷ്മി ആയുര്‍വേദിക്‌സ് എന്ന സ്ഥാപനവും അരനൂറ്റാണ്ടിലേറെക്കാലം ആ കാര്യം നിര്‍വഹിച്ചുവന്നു. അതിന്റെ ഉടമയായിരുന്ന ദാമോദരന്‍നായര്‍ ആദ്യം ധന്വന്തരി വൈദ്യശാലയുടെ ബ്രാഞ്ച് മാനേജരായിരുന്നു. ചങ്ങനാശ്ശേരി താലൂക്ക് സംഘചാലകനായിരുന്ന വി.എസ്. ഭാസ്‌ക്കരപ്പണിക്കരുമായി 1950 ല്‍ ഉണ്ടായ സമ്പര്‍ക്കമാണദ്ദേഹത്തെ സംഘവുമായി അടുപ്പിച്ചത്. ബാങ്കിലുണ്ടായിരുന്ന ഭേദപ്പെട്ട ജോലി ഉപേക്ഷിച്ച് 1949 ലെ സംഘസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിച്ച പണിക്കരുചേട്ടനോടുള്ള ആദരവ് അദ്ദേഹത്തിനെന്നുമുണ്ടായിരുന്നു. ധന്വന്തരി വൈദ്യശാലയുടെ ശാഖ കണ്ണൂരില്‍ തുറക്കാന്‍ വന്നപ്പോള്‍ ആദ്യം കാര്യാലയമായ രാഷ്‌ട്രമന്ദിരത്തിലും, പിന്നീട് വി.പി. ജനേട്ടന്റെ കൈവശമായിരുന്ന ആനന്ദചന്ദ്രോദയ യോഗശാലയിലും താമസിച്ചു.

ആദ്യം ധന്വന്തരിയുടെ ശാഖയും പിന്നീട് സ്വന്തമായി തുടങ്ങിയ ലക്ഷ്മി ആയുര്‍വേദിക്കും അദ്ദേഹത്തെ പ്രശസ്തനാക്കി. അടിയന്തരാവസ്ഥക്കാലമടക്കം വളരെ നീണ്ട ഒരു കാലഘട്ടം ആ സ്ഥാപനം ഒരു സൂചനാകേന്ദ്രമായി തുടര്‍ന്നു. ദാമോദരന്‍ വൈദ്യര്‍ ഇന്നും കണ്ണൂര്‍ ജില്ലയിലെങ്ങുമുള്ള പഴയ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മനസ്സുകളില്‍ സുഖദസ്മരണയായി നില്‍ക്കുന്നു. ഈ വിവരണങ്ങളൊക്കെ നല്‍കിയത് തൊടുപുഴയിലെ അത്തരമൊരു കേന്ദ്രം കഴിഞ്ഞ ദിവസം പൊടുന്നനെ ശൂന്യമായതുകൊണ്ടാണ്. അതും ധന്വന്തരി വൈദ്യശാലയുടെ തൊടുപുഴയിലെ ശാഖയായിരുന്നു. കഴിഞ്ഞ നാലര പതിറ്റാണ്ടുകാലമായി തൊടുപുഴയില്‍ പരിവാര്‍ പ്രസ്ഥാനങ്ങളുമായി അടുപ്പമുള്ളവര്‍ക്കൊക്കെ പരിചയപ്പെടാതെ തരമില്ലാത്ത ആളായിരുന്നു ആ ബ്രാഞ്ച് നടത്തിവന്ന രവീന്ദ്രന്‍. തൊടുപുഴ സംഘചാലക് മാന: സുധാകരന്റെ മാതൃസഹോദരീപുത്രന്‍കൂടിയായ രവീന്ദ്രന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ സംഘത്തിലുണ്ട്. അദ്ദേഹമിരുന്ന സ്ഥലം ധന്വന്തരിയുടെ ബ്രാഞ്ചായിരുന്നെങ്കിലും, ആറു പതിറ്റാണ്ടിനു മുമ്പ് വൈദ്യശാലയുടെ ഹെഡ് ഓഫീസ് തന്നെ അവിടെയായിരുന്നു. ആ സ്ഥലത്തിന് ‘ധന്വന്തരി’ എന്ന പേര്‍ അന്നുതന്നെ വീണുകഴിഞ്ഞിരുന്നു.

സംഘവുമായി ബന്ധപ്പെട്ട എന്തു കാര്യത്തിനുമുള്ള വിവരം ലഭിക്കുന്നതിനും കൈമാറുന്നതിനും അവിടം കേന്ദ്രമായി. അതിനടുത്ത മുറി കുറച്ചുകാലം ജനസംഘം കാര്യാലയംപോലെ പ്രവര്‍ത്തിച്ചതും ഓര്‍മവരുന്നു. സംഘപരിവാര്‍ സംബന്ധമായി ഏതു കാര്യത്തിനു വരുന്ന അപരിചിതര്‍ക്കും തൊടുപുഴയില്‍ ഇറങ്ങാന്‍ അമ്പലം ബസ്‌സ്‌റ്റോപ്പും ധന്വന്തരി ബ്രാഞ്ചുമാണ് സൂചകമായി നല്‍കപ്പെടുക. അവിടെ രവിയെ കണ്ടാല്‍ ആള്‍ക്ക് കാര്യനിര്‍വഹണം എളുപ്പമായി. ഞാന്‍ താമസിക്കുന്ന വീട് വന്നെത്താന്‍ അതിദുര്‍ഘടമായിരുന്ന കാലത്ത് കേസരി മാനേജരായിരുന്ന രാഘവേട്ടനും പരസ്യത്തിന്റെ ചുമതല വഹിച്ചിരുന്ന രാമകൃഷ്ണനും വരാന്‍ തീരുമാനിച്ചതറിഞ്ഞ്, ധന്വന്തരിയില്‍ ചെല്ലാനാണ് അവര്‍ക്ക് വിവരം നല്‍കിയത്. ഇന്നാട്ടില്‍ ഒട്ടും പരിചയമില്ലാതിരുന്ന അവര്‍ക്ക് വീട്ടിലെത്താനുള്ള വഴി കൃത്യമായി എഴുതി വരച്ചുകൊടുത്തത് രവിയായിരുന്നു. പ്രചാരകന്‍കൂടിയായിരുന്ന രാഘവേട്ടന്റെ സ്വാഭാവികമായ ചോദനതന്നെ ഒട്ടം പരിചിതമല്ലാത്ത ഇടത്ത് എത്തി അവിടെ കാര്യനിര്‍വഹണം നടത്തുകയായിരുന്നല്ലോ.

സദാ സൗഹൃദവും സഹായവും നല്‍കുക എന്നത് രവിയുടെ സ്വഭാവമായിരുന്നു. അത് അനുഭവിച്ചവര്‍ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട മത, രാഷ്‌ട്രീയ വിശ്വാസങ്ങള്‍ക്കതീതമായവരായിരുന്നു. അവരെയൊക്കെ ബാധിച്ച നഷ്ടബോധം അപരിഹാര്യവുമാണ്.

മുമ്പ് സൂചിപ്പിച്ചപോലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നാലര പതിറ്റാണ്ട് കാലമായി നിലനിന്ന ഒരു സൂചനാ കേന്ദ്രം പെട്ടെന്ന് ഇല്ലാതായ അനുഭവമാണ് വന്നുചേര്‍ന്നത്. ആ സൗഹൃദവും മമതാബോധവും മൊബൈല്‍ ഫോണിന് നല്‍കാന്‍ സാധിക്കുകയില്ലതാനും.

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

Kerala

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

Kerala

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള
Kerala

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

Kerala

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.