Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതും വലതും രാധാകൃഷ്ണന്റെ സ്വന്തം; ചാക്കില്‍ കയറാതെ എന്‍ഫോഴ്‌സ്‌മെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 10:46 pm IST
in Kerala

തിരുവനന്തപുരം: അഴിമതിയും അനധികൃത സ്വത്ത് സമ്പാദനത്തിലും വി.എം. രാധാകൃഷ്ണനെന്ന വിവാദ വ്യവസായിക്ക് തുണ ഇരുമുന്നണികളും. വ്യവസായമന്ത്രിയായിരിക്കെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരിലാളനം രാധാകൃഷ്ണന് വേണ്ടുവോളം കിട്ടി. കുഞ്ഞാലിക്കുട്ടി മാറി എളമരം കരീം വ്യവസായ മന്ത്രിയായപ്പോള്‍ രാധാകൃഷ്ണന് ഒരു നഷ്ടവും സംഭവിച്ചില്ല. നേട്ടമാകട്ടെ പറഞ്ഞറിയിക്കാന്‍ കഴിയാത്തവിധവും. അമ്മ നിരക്കീട്ടും മോളു നിരക്കീട്ടും നാഴിയുടെ മൂട് തേഞ്ഞു എന്നുപറഞ്ഞപ്പോലെ പൊതുഖജനാവ് കൊള്ളയടിക്കപ്പെട്ടു.

അധ്യാപനം തൊഴിലാക്കി ജീവിതം തുടങ്ങി പിന്നെ അല്‍പകാലം ഗള്‍ഫില്‍ ജോലിചെയ്ത് തിരിച്ചെത്തി മലബാര്‍ സിമന്റ്‌സില്‍ ചെറിയ കരാറുജോലികള്‍ ചെയ്തതാണ് രാധാകൃഷ്ണന്‍.

ചാക്ക് ഇറക്കുമതി നടത്തുന്നതിന് വേണ്ടിയായിരുന്നു കരാര്‍. ചാക്കു നല്‍കുന്നതിനാവശ്യമായ ആ ക്വട്ടേഷനകത്ത് തന്നെ കൃത്രിമം നടത്തി കരാറില്‍ പറഞ്ഞിരിക്കുന്ന അളവില്‍ ചാക്ക് നല്‍കാതിരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി 1998 ല്‍ വിജിലന്‍സ് അന്വേഷണം. പരാതികള്‍ ഉയര്‍ന്നു. വിജിലന്‍സ് അന്വേഷണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന്റെ പേരില്‍ 38 അഴിമതിക്കേസുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഭൂരിഭാഗം കേസുകളിലും തെളിവില്ലാതാക്കി.

രാധാകൃഷ്ണന്‍, സ്വാധീനമുറപ്പിച്ചതും അവിഹിത സ്വത്ത് ഉണ്ടാക്കിയതും എന്‍.ആര്‍. സുബ്രഹ്മണ്യം എന്ന ഉദ്യോഗസ്ഥന്‍ 1995 മുതല്‍ 1997 വരെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും തുടര്‍ന്ന് 2002 വരെ മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്ന കാലത്താണ്. സുബ്രമണ്യത്തിന്റെയും ചില രാഷ്‌ട്രീയനേതാക്കളുടേയും ആശീര്‍വാദത്തോടെ കമ്പനികളുടെ കുത്തക കരാറുകാരനായി മാറി.

സുബ്രഹ്മണ്യം മലബാര്‍ സിമന്റ്‌സിന്റെ എംഡി ആയിരുന്ന കാലത്ത് കല്‍ക്കരി ഇറക്കുമതിയുടെ മറവില്‍ തമിഴ്‌നാട്ടിലെ ഖനികളില്‍ നിന്ന് തള്ളിക്കളഞ്ഞ നിലവാരമില്ലാത്ത കല്‍ക്കരി കൊണ്ടുവന്നായിരുന്നു അഴിമതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഇദ്ദേഹം എംഡിയായി പ്രവര്‍ത്തിച്ച ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, കോട്ടയം ട്രാവന്‍കൂര്‍ സിമന്റ്‌സ്, കൊല്ലം കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം രാധാകൃഷ്ണന്റെ അവിഹിതസ്വത്ത് സമ്പാദ്യ കേന്ദ്രങ്ങളായി മാറുകയായിരുന്നു.

ഇതിന് രണ്ടുമുന്നണികളും സൗകര്യമൊരുക്കി. നിരവധി സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ഉടമയായി വളര്‍ന്ന രാധാകൃഷ്ണന് ലീഗിനെക്കാള്‍ സഹായം ചെയ്തത് സിപിഎമ്മാണ്. സിപിഎം പത്രത്തിന് കലവറയില്ലാത്ത പിന്തുണ നല്‍കി. അഴിമതിക്കെതിരെ സമരം ചെയ്യുന്നു എന്ന പ്രതീതി സൃഷ്ടിച്ച് സിപിഎം പ്ലീനം നടന്നപ്പോള്‍ രാധാകൃഷ്ണന്റെ സൂര്യാഗ്രൂപ്പിന്റെ ആശംസാപരസ്യം ദേശാഭിമാനിയുടെ ഒന്നാംപേജില്‍ തന്നെ നല്കി.

മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട് 2000 ത്തില്‍ സിഎജിയുടെ റിപ്പോര്‍ട്ട് വലിയ വിവാദമാകുകയും 2000 കോടിയോളം രൂപയുടെ സാമ്പത്തികനഷ്ടം കമ്പനിക്ക് ഉണ്ടായതായി കണ്ടെത്തുകയും ചെയ്തു. അതേക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ മാത്രം നാലു വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ നാലു കേസുകളിലും രാധാകൃഷ്ണന്‍ പ്രതിയായിരുന്നു.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ത്തന്നെയാണ് രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. 2003-2007 കാലയളവില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച അഞ്ച് അഴിമതിക്കേസുകളിലെ പണമിടപാടുകളിലാണ് അന്വേഷണം നടക്കുന്നത്.

2004-2008 കാലയളവില്‍ സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഈ കാലയളവിലാണ് മലബാര്‍ സിമന്റില്‍ ഏറ്റവും വലിയ അഴിമതി നടന്നത് എന്നതാണ് ശ്രദ്ധേയമായത്. സംസ്ഥാനത്തെ ഭരണസംവിധാനം രാധാകൃഷ്ണന്റെ കാല്‍ച്ചുവട്ടിലാണ്. പക്ഷേ എന്‍ഫോഴ്‌സ്‌മെന്റിനെ ചാക്കില്‍ കയറ്റാന്‍ പറ്റില്ലെന്നതാണ് വ്യക്തമായത്.

കണ്ടുകെട്ടിയ സ്വത്തിന്  50 കോടി മതിപ്പുവില

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലുള്‍പ്പെട്ട വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്റെ (ചാക്ക് രാധാകൃഷ്ണന്‍) കണ്ടുകെട്ടിയ സ്വത്തിന് 50 കോടിയോളം മതിപ്പ് വില. 23 കോടിയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതെന്നായിരുന്നു ആദ്യ കണക്കുകള്‍. എന്നാല്‍, മതിപ്പുവില അതിന്റെ ഇരട്ടിയാണ്.

കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലെ സ്വത്താണ് കണ്ടുകെട്ടിയത്. കല്‍പ്പറ്റയിലെ സൂര്യ വിഎംആര്‍ഹോളിഡെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട്ടെ സൂര്യ റെസിഡന്‍സി, തിരുവനന്തപുരത്ത് ഭാര്യയുടെ പേരിലുള്ള ഭൂമി തുടങ്ങി 11 ഇടങ്ങളിലെ സ്വത്താണ് കണ്ടുകെട്ടിയത്. പാലക്കാട് ഏഴിടങ്ങളില്‍ രാധാകൃഷ്ണന് ഭൂമിയുണ്ട്.

മലബാര്‍ സിമന്റ്‌സില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് രാധാകൃഷ്ണന്‍ കരാറുകാരനായിരുന്ന 2004-08 കാലത്താണ്. അഞ്ച് കേസുകളില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. മലബാര്‍ സിമന്റ്‌സിന് ഇരുപത്തിമൂന്ന് കോടിയോളം നഷ്ടമുണ്ടായതായാണ് കണക്ക്. ഈ ഇടപാടുകളില്‍ രാധാകൃഷ്ണന്‍ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

India

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.