കട്ടപ്പന: ഒരാഴ്ചയായി തുടര്‍ച്ചയായി പെയ്തുവരുന്ന മഴയ്‌ക്ക് അല്‍പ്പം ശമനമായെങ്കിലും പ്രകൃതിക്ഷോഭം തുടരുന്നു. കട്ടപ്പന പേഴുങ്കവല ആര്‍. ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള പൊന്നൂസ് ട്രേഡിങ് കമ്പനിയുടെ പിന്‍ഭാഗത്ത് മണ്ണിടിഞ്ഞ് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഫര്‍ണീച്ചര്‍ ഷോറും പൂര്‍ണ്ണമായും തകര്‍ന്നു. 25 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
ഷോറൂമിന് പിന്നിലായി സര്‍ക്കാരില്‍ നിന്ന് വിളകുന്നത്ത് ലിസി വില്‍സന് അനുവദിച്ച വീടിന്റെ നിര്‍മ്മാണ ജോലികള്‍ നടന്നുകൊണ്ടിരുന്ന ഭാഗമാണ് ഇടിഞ്ഞ് ഷോറൂമിന് മുകളിലേക്ക് വീണത്. ഇവരുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ തറയും സംരക്ഷണഭിത്തിയും പൂര്‍ണമായി തകര്‍ന്നു.
ഇതിനോട് ചേര്‍ന്ന് താമസിക്കുന്ന വട്ടച്ചാലില്‍ ബി ആര്‍ രഘുവിന്റെ വീടിന്റെ സംരക്ഷണ ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ച് അപകടാവസ്ഥയിലാണ്.
















