ന്യൂദല്‍ഹി: ആഗസ്റ്റ് മാസത്തിന് ശേഷം മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കേണ്ടെന്ന വിധിയില്‍ വ്യക്തത വരുത്തണമെന്ന അപ്പീല്‍ സുപ്രീംകോടതി തീര്‍പ്പാക്കി. റോയല്‍ മെഡിക്കല്‍ കോളേജ് കേസിലെ അപ്പീലാണ് തീര്‍പ്പാക്കിയത്.
പ്രത്യേക വ്യക്തത ഉത്തരവില്‍ ആവശ്യമില്ലെന്നും ജസ്റ്റിസ് ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള രണ്ടംഗ ബെഞ്ചിന് കേരളത്തിലെ മൂന്നു മെഡിക്കല്‍ കോളേജുകളുടെ അപേക്ഷയില്‍ വസ്തുതകള്‍ പരിശോധിച്ച് തീരുമാനം പറയുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
തൊടുപുഴ അല്‍ അസര്‍, അടൂര്‍ മൗണ്ട് സിയോണ്‍, കല്‍പ്പറ്റ ഡി.എം മെഡിക്കല്‍ കോളേജ് എന്നിവര്‍ നല്‍കിയ അപേക്ഷകള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. മൂന്നു മെഡിക്കല്‍ കോളേജുകളിലെ നാനൂറ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ണ്ണായകമാണ് കോടതി വിധി.
















