കൈരളി ചാനലിനേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും സഹതാപത്തോടുകൂടി മാത്രമേ കാണാന്‍ പറ്റൂ. അതേസമയം സ്വന്തം മതത്തെ അവഹേളിച്ച് ഒരു മാധ്യമം ഒരു പരിപാടി നടത്തിയപ്പോള്‍ അതിനെതിരെ ഒരു വാക്കുപോലും ഉരിയാടാതെ ആസ്വദിച്ചുനിന്ന ഹിന്ദുവിശ്വാസികളെ ഓര്‍ത്ത് അപമാനം തോന്നുന്നു.
ഒന്നുചോദിച്ചുകൊള്ളട്ടെ, നമ്മുടെ രാജ്യത്ത് എത്രയേറെ ദേവാലയങ്ങള്‍ ഉണ്ട്. ഇതില്‍നിന്ന് എല്ലാ ദിവസവും ജാതിയും മതവും നോക്കാതെ അന്നദാനം നടത്തുന്ന ക്ഷേത്രങ്ങളെക്കുറിച്ച് തരംതാഴ്ന്ന് ചിന്തിക്കാന്‍ എങ്ങെന ധൈര്യം വരുന്നു.
നിങ്ങള്‍ പറഞ്ഞ അഗതികളുടെ വിഷപ്പടക്കിയത്, ഈ നാട് ഭരിക്കുന്നവരല്ല; ഒരു ഹൈന്ദവ ക്ഷേത്രമാണ്. വര്‍ഷത്തിലൊരിക്കലെങ്കിലും നിങ്ങളുടെ പാര്‍ട്ടിയോ അതിന്റെ കീഴ്സംഘടനകളോ നടത്തുന്ന ഭക്ഷണ വിതരണത്തെ കൊട്ടിഘോഷിച്ച് ആഘോഷമാക്കുമ്പോള്‍ ചിന്തിക്കണം; ഇത് ദിനവും ചെയ്യുന്ന ക്ഷേത്രങ്ങളുടേയും സേവാഭാരതിയുടേയും മറ്റ് ഹൈന്ദവ സംഘടനകളുടേയും മഹത്വം.
ഒരു മലയാള പത്രത്തില്‍ ഒരു മതദേവനെ അവഹേളിച്ച് കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ ആ മതവിശ്വാസികള്‍ ആ പത്രം ചുട്ടെരിച്ചു, എന്നന്നേക്കുമായി ഉപേക്ഷിച്ചു. അവസാനം ആ പത്രത്തിന് മാപ്പ് പറയേണ്ടിവന്നു.
കാവ്യ ഉണ്ണി. എം,
മുളിയാര്‍, കാസര്‍കോഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: