Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഐതീഹ്യപ്പെരുമയില്‍ ദ്രവ്യപ്പാറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 02:24 pm IST
in Thiruvananthapuram

കാട്ടാക്കട: ദക്ഷിണഭാരതത്തിലെ ഏക പ്രകൃതിദത്ത ശിവലിംഗസ്വരൂപം ദര്‍ശിക്കാനാവുന്ന ശില. കേരളത്തിലെയും തമിഴ്‌നാട്ടിലേയും 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനം. എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷനേടാന്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഒളിച്ചുപാര്‍ത്ത പാറ. ഇങ്ങനെ ഐതീഹ്യങ്ങളുടെ പെരുമയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് അമ്പൂരി നെല്ലിക്കാമലയുടെ നെറുകയില്‍ ദ്രവ്യപ്പാറ.

മാര്‍ത്താണ്ഡവര്‍മയ്‌ക്ക് ദ്രവ്യപ്പാറയുടെ മുകളിലെത്താന്‍ അക്കാലത്ത് ആദിവാസികള്‍ 101 പടവുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നെന്ന് ചരിത്രം. ഇതില്‍ ഒട്ടുമിക്കതും അടര്‍ന്നുവീണു. കല്പടവുകളില്‍ 72 എണ്ണം ഇപ്പോഴുമുണ്ട്. ഈ പടവുകളിലൂടെയാണ് സഞ്ചാരികള്‍ 1500 അടി ഉയരമുള്ള പാറയുടെ മുകളിലെത്തുന്നത്. യുദ്ധം ജയിച്ച മര്‍ത്താണ്ഡവര്‍മ ദ്രവ്യപ്പാറയ്‌ക്ക് അഭിമുഖമായി 1001 പറ നിലം തന്നെ സഹായിച്ച വിശ്വസ്തരായ ആദിവാസികള്‍ക്ക് കരം ഒഴിവാക്കി പതിച്ചു നല്‍കിയതായി പഴമക്കാര്‍. രാവിലെ നട്ട് ഉച്ചയ്‌ക്ക് കൊയ്‌ത്ത് നടത്താന്‍ കഴിയുന്ന പ്രത്യേകതരം ഞാറ് ആദിവാസികള്‍ ഈ നിലത്ത് കൃഷി നടത്തിയിരുന്നതായി ഐതീഹ്യമുണ്ട്. ഈ നിലത്തു നിന്ന് വിളവെടുക്കുന്ന നെല്ല് കുത്തി അരിയാക്കി അവര്‍ ഗുഹാക്ഷേത്രത്തില്‍ പായസം വച്ച് നിവേദിച്ചിരുന്നുവത്ര. എന്നാല്‍ ഇന്നാ നിലമില്ല. കയ്യേറ്റക്കാരുടെ കൈയിലായ ഇവിടെ റബ്ബറും തെങ്ങും കടന്നുവന്നു.

ചരിത്രശേഷിപ്പിന്റെ അടയാളമെന്നോണം നിലകൊള്ളുന്ന ദ്രവ്യപ്പാറയിലെ ഗുഹാക്ഷേത്രത്തില്‍ ശിവപൂജ നടത്തുന്നത് വിശ്വാസികളായ നാട്ടുകാര്‍ ഇന്നും മുടക്കിയിട്ടില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദക്ഷിണാമൂര്‍ത്തി വിഗ്രഹത്തിനു പുറമെ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വെങ്കല, ചെമ്പ് പാത്രങ്ങളും നിലവിളക്കുകളുമൊക്കെ ഗുഹാക്ഷേത്രത്തിലുണ്ട്. പക്ഷേ ഈ ഗുഹാക്ഷേത്ര വാതിലുകള്‍ താഴിട്ട് പൂട്ടാറില്ല, കാവല്‍ക്കാരുമില്ല. ഇവിടെ നിന്ന് ആരും ഒന്നും കവര്‍ന്നെടുക്കാറില്ല. ദ്രവ്യപ്പാറയുടെ ഭയഭക്തിയിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് ദ്രവ്യപ്പാറ. ഗുഹാക്ഷേത്ര ട്രസ്റ്റിനാണ് ഭരണച്ചുമതല. പ്രദേശവാസികളിലൊരാള്‍ ദാനം ചെയ്ത 30 സെന്റ് മാത്രമാണ് ട്രസ്റ്റിന് സ്വന്തമായുള്ളത്. ഇടയ്‌ക്ക് പാറയെ ഖനന മാഫിയ നോട്ടമിട്ടെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറി. ഐതീഹ്യങ്ങളുടെ നിലവറ എന്നതുപോലെ പ്രകൃതി നിറക്കൂട്ട് ചാലിച്ച് ചന്തം നല്‍കിയ ശിലാസ്ഥാനം കൂടിയാണ് ദ്രവ്യപ്പാറ. പാറയ്‌ക്ക് മുകളില്‍ നിന്നാല്‍ നഗരക്കാഴ്ചകള്‍ കാണാനാകും. പിന്നെ ദ്രവ്യപ്പാറയ്‌ക്ക് അഭിമുഖമായി നില്‍ക്കുന്ന അഗസ്ത്യമലയില്‍ നിന്ന് ഒഴുകിയെത്തുന്ന ഔഷധക്കാറ്റിന്റെ സുഗന്ധവും. കുടപ്പനമൂട് പൊട്ടന്‍ചിറയില്‍ നിന്ന് മലമുകള്‍ വരെ റോഡുണ്ട്. അവിടെ നിന്ന് അരക്കിലോമീറ്റര്‍ കാല്‍നട വേണം ദ്രവ്യപ്പാറയിലെത്താന്‍. വാഴിച്ചല്‍, കുട്ടമല വഴി. പുറുത്തിപ്പാറ റോഡിലൂടെയും ദ്രവ്യപ്പാറയ്‌ക്ക് അരികിലെത്താം. ഈ റോഡുകളെ തമ്മില്‍ ബന്ധിപ്പിച്ചാല്‍ ഒരു ഭാഗത്തു കൂടി വാഹനത്തില്‍ മലയുടെ നെറുകയിലെത്തി മറുഭാഗം വഴി മലയിറങ്ങാം. വിനോദ സഞ്ചാരവകുപ്പ് ഇനിയും ശ്രദ്ധിക്കാത്ത ദ്രവ്യപ്പാറ സഞ്ചാരികളുടെ പറുദീസയാകാന്‍ കൊതിക്കുന്ന മലനിരയാണ്. ഗ്രാമീണടൂറിസം ഭൂപടത്തിലേക്ക് ദ്രവ്യപ്പാറയെ അടയാളപ്പെടുത്തേണ്ട കാലം അതിക്രമിച്ചു. ഇനിയെങ്കിലും അധികൃതര്‍ ഈ ഐതീഹ്യ ചെപ്പ് തുറന്നുവച്ചാല്‍ അത് മലയോര ടൂറിസത്തിന്റെ സാധ്യതകളിലേക്കാവും വെളിച്ചം വീശുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.