മനില: ഫിലിപ്പൈൻസിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ട് പോയ കത്തോലിക്ക പുരോഹിതനെ മോചിപ്പിച്ചു. കത്തോലിക്ക പുരോഹിതനായ റ്റെറെസിറ്റോ സുഗണോബെയാണ് സൈന്യം മോചിപ്പിച്ചത്. ഫിലിപ്പൈൻസ് പ്രതിരോധമന്ത്രി ഡെൽഫിൻ ലോറെൻസയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
മാർവായി നഗരത്തിലെ മുസ്ലീം പള്ളിക്കുള്ളിലാണ് പുരോഹിതനെ തടങ്കലിൽ താമസിപ്പിച്ചിരുന്നത്. വിവരം ലഭിച്ച ഫിലിപ്പൈൻസ് സൈന്യം പള്ളി വളയുകയും ഭീകരരെ കൊലപ്പെടുത്തി പുരോഹിതനെ രക്ഷപ്പെടുത്തുകയുമായിരുന്നു. നാല് മാസങ്ങൾക്ക് മുൻപാണ് പുരോഹിതനെ ഭീകരർ തട്ടിക്കൊണ്ട് പോയത്.
















