തിരുവനന്തപുരം: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ന്യൂട്രീഷ്യന്‍ ചാപ്റ്ററിന്റെ ദേശീയ കോണ്‍ഫറന്‍സായ ‘പെഡ് ന്യൂട്രിക്കോണ്‍ 2017’ മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം, ഐഎപി കേരള തിരുവനന്തപുരം യൂണിറ്റ്, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
ആരോഗ്യസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ എം.കെ.സി. നായര്‍ ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്തു. ജങ്ക് ഫുഡുകളും ബേക്കറി പലഹാരങ്ങളും ഒഴിവാക്കി കുട്ടികള്‍ക്ക് വീട്ടില്‍ ഉണ്ടാക്കുന്ന പോഷകാഹാരസമൃദ്ധമായ ആഹാരങ്ങള്‍ നല്‍കണമെന്ന് ഡോ എം.കെ.സി. നായര്‍ പറഞ്ഞു. ഇത് കുട്ടികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഉത്തമമാണ്. ഐഎപി ന്യൂട്രീഷന്‍ ചാപ്റ്റര്‍ ദേശീയപ്രസിഡന്റ് ഡോ കെ.ഇ. എലിസബത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എടി ആശുപത്രി സൂപ്രണ്ടും ശിശുരോഗ വിഭാഗം മേധാവിയുമായ ഡോ എ. സന്തോഷ് കുമാര്‍, ഐഎപി പ്രസിഡന്റ് ഡോ എം.എന്‍. വെങ്കിടേശ്വരന്‍, മുന്‍ ദേശീയപ്രസിഡന്റ് ഡോ സച്ചിതാനന്ദ കമ്മത്ത്, ഐഎപി ന്യൂട്രീഷന്‍ ചാപ്റ്റര്‍ സംസ്ഥാന പ്രസിഡന്റ് ഡോ ബെറ്റി ജോസ്, ദേശീയസെക്രട്ടറി ഡോ പ്രവീണ്‍ കുമാര്‍, ജില്ലാ പ്രസിഡന്റ് ഡോ ക്രിസ്റ്റിന്‍ ഇന്ദുമതി, ഡോ സുല്‍ഫിക്കര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ഡോ എല്‍.സി. ഫിലിപ്പ്, ഡോ എ.പി. ദുബേ, ഡോ ബാനു പുരാമത്ത്, ഡോ ശ്രീനിവാസന്‍, ഡോ സ്നേഹപാലന്‍ എന്നീ വിദഗ്ധ ശിശുരോഗ വിദഗ്ധരെ ആദരിച്ചു. സിഡിസി ഡയറക്ടര്‍ ഡോ ബാബു ജോര്‍ജ്, ഐഎപി സംസ്ഥാന സെക്രട്ടറി ഡോ ഐ. റിയാസ്, ഡോ ജി.എസ്. ബിന്ദു, ഡോ അഞ്ജു ദീപക് എന്നിവര്‍ സന്നിതരായിരുന്നു.
















