നെടുമങ്ങാട്: ബിഎംഎസ് കരകുളം പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ വിശ്വകര്‍മജയന്തിയുടെ ഭാഗമായി ദേശീയതൊഴിലാളി ദിനം ആചരിച്ചു. ഏണിക്കരയില്‍ നടന്ന പരിപാടി സംസ്ഥാനസെക്രട്ടറി പി. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സംഘം പഞ്ചായത്ത് പ്രസിഡന്റ് സോമന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് വി. രാജേഷ്, വൈസ്പ്രസിഡന്റ് സുരേന്ദ്രന്‍നായര്‍, സെക്രട്ടറി പുരുഷോത്തമന്‍, ഉദയചന്ദ്രന്‍ ബിജു, ജയകുമാര്‍, ഷിബു എന്നിവര്‍ സംസാരിച്ചു.
















