Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജില്ലയില്‍ കനത്തമഴ മൂന്ന് താലൂക്കുകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 12:32 pm IST
in Thiruvananthapuram

തിരുവന്തപുരം: ജില്ലയില്‍ കനത്തമഴ ലഭിച്ചതോടെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. നെയ്യാര്‍ഡിമാന്റെ നാല് ഷട്ടറുകള്‍ തുറന്നുവിട്ടു. മഴ ശക്തമായതോടെ നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും മറ്റ് താലൂക്കുകളില്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി താലൂക്കോഫീസുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഇന്നലെ മാത്രം 23.9 സെന്റീമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്.

ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച മഴ പുലര്‍ച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതോടെ നെയ്യാര്‍, പേപ്പാറ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. നെയ്യാര്‍ നദിയുടെ ഇരുകരകളിലും ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം രാവിലെ മുതല്‍ നല്‍കിയിരുന്നു. ഉച്ചയോടെ നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നുവിട്ടു. പേപ്പാറ ഡാമിനും നദിക്കരയിലും തമാസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയുടെ പലഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ചാക്ക ബൈപ്പാസിലുണ്ടായ വെള്ളക്കെട്ടില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ തണല്‍മരങ്ങള്‍ നിലം പൊത്തി. മണ്ണന്തല പോലീസ് സ്റ്റേഷനുസമീപം തണല്‍മരങ്ങള്‍ വീണ് മൂന്നുവീടുകള്‍ ഭാഗികമായി തകര്‍ന്നു. പ്രണവം ഗാര്‍ഡന്‍സില്‍ സുനില്‍കുമാര്‍, രാധാമണി, ഫിലിപ്പ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ജനറല്‍ ആശുപത്രിയുടെ ഏഴാം വാര്‍ഡിനുമുകളില്‍ മരം വീണത് രോഗികളില്‍ പരിഭ്രാന്തി പരത്തി. നന്ദാവന്‍ റോഡില്‍ തണല്‍മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നിയമസഭാ മന്ദിരത്തിനുള്ളില്‍ മരം വീണ് ഗാര്‍ഡ് ഷെഡ്ഡ് പൂര്‍ണ്ണമായും തകര്‍ന്നു. വികാസ് ഭവനിലും വന്‍ മരങ്ങള്‍ കടപുഴകി വീണു. ചാക്ക ആനയറയില്‍ ചാത്തന്‍പാറ വീട്ടില്‍ രാജേന്ദ്രന്റെ വീടിനുമുകളില്‍ മരംവീണു. ടെക്‌നോപാര്‍ക്കിന് സമീപം ഇടവക്കോട് തേക്ക്മരം റോഡിലേക്ക് വീണ് മൂന്ന് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. കാട്ടാക്കട കോവില്‍വിള, മലയിന്‍കീഴ് മച്ചയില്‍ റോഡ്, വര്‍ക്കലയിലെ കിളിത്തട്ട് മുക്ക്, പാലക്കാവ്, വെണ്‍കുളം തുടങ്ങിയ സ്ഥലങ്ങളില്‍ മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഈ മേഖലകളില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

മണക്കാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ നിന്ന രണ്ടു മരങ്ങള്‍ കടപുഴകി വീണു. അവധി ദിനമായതിനാല്‍ വന്‍ അപകടം ഒഴിവായി. ബേക്കറി ജംഗ്ഷന്‍, നന്ദാവനം, തിരുമല എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ബേക്കറി ജംഗ്ഷനില്‍ ബാങ്കിന് എതിര്‍വശം പുഷ്പയുടെ വീട്ടിലും സമീപവാസിയുടെ വീട്ടിലുമാണ് വെള്ളം കയറിയത്. നന്ദാവനത്ത് പാരീസ് ലൈനിനു സമീപം ഓടയില്‍ വെള്ളമിറങ്ങാതെ വന്നതോടെ സമീപത്തെ രണ്ടുവീടുകളില്‍ വെള്ളം കയറി. ഡാം തുറന്ന് വിട്ടതോടെ തിരുമല ചെങ്കളൂരില്‍ നാല് വീടുകളില്‍ വെള്ളം കയറി. നഗരത്തിലെ തമ്പുരാന്‍മുക്ക്, നന്തന്‍കോട് എന്നിവിടങ്ങളില്‍ മതില്‍ ഇടിഞ്ഞുവീണു. നന്തന്‍കോട് മതില്‍ ഇടിഞ്ഞ് വീണ് ചെറിയതുറ സ്വദേശി എഡ്വിന്‍ തോമസിന്റെ കാര്‍ തകര്‍ന്നു. ഗ്രാമപ്രദേശങ്ങളില്‍ കൃഷിനാശം ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിടുണ്ട്. മരം വീണ് പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. മലയോര മേഖലയില്‍ രാത്രികാലങ്ങളിലെ യാത്രയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തയിട്ടുണ്ട്. വനമേഖലയില്‍ രാത്രിയിലും ശക്തമായ മഴലഭിക്കുന്നുണ്ട്. അഗ്നിശമനസേന, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.