തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം പ്രമാണിച്ച് വലിയ ഗണപതിഹോമം തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നാളെ മുതല്‍ 29വരെ നടക്കും. 21 മുതല്‍ 29വരെ പ്രതേ്യക അലങ്കാരങ്ങളും പൂജകളും ഉണ്ടാകും. രാത്രി 8ന് ചുറ്റുവിളക്കുകള്‍ കത്തിച്ച് പൊന്നും ശ്രീബലിയും നടക്കും. വേദവ്യാസ നടയില്‍ കുട്ടികള്‍ക്കായി വിജയദശമി ദിവസമായ 30ന് രാവിലെ 8.30 മുതല്‍ വിദ്യാരംഭം നടത്തുന്നു. വലിയഗണപതി ഹോമത്തിനു വിദ്യാരംഭത്തിനുമുള്ള ബുക്കിംഗ് കമ്പ്യൂട്ടര്‍ കൗണ്ടറുകള്‍ വഴി ചെയ്യാവുന്നതാണ്.
















