തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയുടെ വിദ്യാരംഭ മഹോത്സവം 21 മുതല്‍ 30 വരെ നടക്കും. 21ന് രാവിലെ 9ന് ആചാര്യ പ്രണാമം എന്ന ചടങ്ങ് നടക്കും. തിരൂര്‍ തുഞ്ചന്‍പറമ്പിലെ മണല്‍ പ്രതേ്യക കലശത്തിലാക്കി പൂജ വയ്‌ക്കും. ഇതോടനുബന്ധിച്ചുനടത്തുന്ന ഒന്‍പതുദിവസത്തെ വിദ്യാരംഭ കലോത്സവം 10.30ന് ടി.പി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം.ആര്‍. തമ്പാന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ. ടി.ജി. രാമചന്ദ്രന്‍പിള്ള മുഖ്യപ്രഭാഷണം നടത്തും. കാരയ്‌ക്കാമണ്ഡപം വിജയകുമാര്‍ പ്രസംഗിക്കും.
















