ശ്ലാഘിയ്ക്കാതെ വയ്യ. ഒന്നല്ല, ഒരു പത്തുപ്രാവശ്യം. ആരുടെ ബുദ്ധിയിലുദിച്ചതാണെങ്കിലും ആയിരം പൂച്ചെണ്ടുകള്‍. ഒന്നിനെയും വേണ്ടെന്ന് വയ്ക്കേണ്ട. എങ്കിലും സ്വര്‍ണ നാണയങ്ങള്‍ കയ്യിലുള്ളവര്‍ ചെമ്പുതുട്ടുകള്‍ കൂട്ടിവയ്ക്കേണ്ടതില്ലല്ലോ. ഭാരതീയമായ ഏതിനും അതിന്റേതായ മഹത്വമുണ്ട് എന്നറിയാന്‍ നമുക്ക് സായിപ്പ് വന്നു പറഞ്ഞുതരേണ്ടിയിരിക്കുന്നു.
കുറ്റപ്പെടുത്തലൊന്നുമില്ല. സ്വയം സാന്ത്വനം മാത്രം. മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടാവില്ല. അത് സ്വാഭാവികം മാത്രം. എത്രയോ ഐശ്വര്യാ റായിമാര്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലുണ്ട്. നാം കണ്ട ഭാവം നടിക്കാറുണ്ടോ? അമൃത വിശ്വവിദ്യാ പീഠത്തില്‍ നടക്കുന്ന ബിരുദമേള അല്ലെങ്കില്‍ ‘ബിരുദോത്സവ്’ നയനമനോഹോരം എന്നുപറയാതെ വയ്യ.
പ്രശസ്തനായ അതിഥി റെഡ്ഡി സന്തോഷപൂര്‍വം സൂചിപ്പിച്ചപോലെ എത്ര സുഖമാണ് ഈ വേഷം ധരിക്കാന്‍. ശ്വാസംമുട്ടിക്കുന്ന കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച് വീര്‍പ്പുമുട്ടുന്നതിനേക്കാള്‍ എന്തൊരാശ്വാസമാണിത്. അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ ഉപദേശകനായ വലിയ ഉദ്യാഗസ്ഥനും സരസനായ വാഗ്മിയുമത്രേ.
നമുക്ക് പതുക്കെ പതുക്കെ മാറ്റങ്ങള്‍ കൊണ്ടുവരാം. സായിപ്പിന്റെ പിടി വളരെ മുറുകിപ്പോയതുകൊണ്ട് അതില്‍നിന്ന് ഊരിവരാന്‍ കാലം എടുക്കും. എന്തായാലും സ്വാഗതാര്‍ഹമായ പല നല്ല കാര്യങ്ങളും നടപ്പിലാക്കാന്‍ യത്നിച്ചുകൊണ്ടിരിക്കുന്ന അമൃത യൂണിവേഴ്സിറ്റിയുടെ ചുക്കാന്‍ പിടിക്കുന്ന പ്രഗത്ഭരായ സാരഥികള്‍ക്ക് ആയിരമായിരം അഭിവാദനങ്ങള്‍.
കെ. വാസുദേവക്കുറുപ്പ്, അടിമാലി, ഇടുക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: