കല്ലമ്പലം: നാവായിക്കുളം പഞ്ചായത്ത് സമിതി അംഗം ആയിരുന്ന ഇലങ്കം ജയന്റെ ഒന്നാമത് ചരമവാര്‍ഷികം ആചരിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഇലങ്കം സജിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇലങ്കം ജയന്‍ അനുസ്മരണവും കുടുംബ സഹായ ഫണ്ട് വിതരണവും ദക്ഷിണ മേഖല ഉപാദ്ധ്യക്ഷന്‍ തോട്ടയ്‌ക്കാട് ശശി നിര്‍വഹിച്ചു. ഓരോ കുടുംബത്തെയും തകര്‍ക്കുന്ന രീതിയില്‍ വാഹന അപകടം പെരുകുകയാണെന്ന് തോട്ടയ്‌ക്കാട് ശശി പറഞ്ഞു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലന്‍ നിര്‍വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ചാവര്‍കോട് ഹരിലാല്‍, മടവൂര്‍ സന്തോഷ്, മണ്ഡലം വൈസ് പ്രസിഡന്റ് പൈവേലികോണം ബിജു, പഞ്ചായത്ത് മെമ്പര്‍മാരായ സുനിത, ദീപ, ബൂത്ത് സെക്രട്ടറി രാഹുല്‍ എന്നിവര്‍ സംസാരിച്ചു.
















