കിളിമാനൂര്‍: അധ്യാപകര്‍ ഒത്തുചേര്‍ന്നു, വഞ്ചിയൂര്‍ ഗവ. യുപിഎസിലെ ഒന്നാം ക്ലാസുകള്‍ സ്മാര്‍ട്ടായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്മാര്‍ട്ട് ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു. കാണേണ്ടതു കാണാനും കേള്‍ക്കേണ്ടതു കേള്‍ക്കുവാനും പറയേണ്ടതു പറയുവാനും വിദ്യാര്‍ഥികള്‍ക്കു കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.സത്യന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ പൂര്‍വ വിദ്യാര്‍ഥികളെ ആദരിച്ചു. നോട്ട് ബുക്ക്, ധനസഹായം എന്നിവ വിതരണം ചെയ്തു. പുസ്തകം ഏറ്റുവാങ്ങല്‍, ബിആര്‍സിയുടെ പുസ്തകവണ്ടി കൈമാറല്‍ എന്നിവയും നടന്നു. കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്.ദീപ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുഭാഷ്, വൈസ് പ്രസിഡന്റ് സുരേഷ്‌കുമാര്‍, ലിസി ശ്രീകുമാര്‍, ജൂബിലി വിനോദ്, കെ.ശിവദാസന്‍, ഡി.ബേബികുമാര്‍, ഒഫൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് മധുസൂദനകുറുപ്പ്, ജെ.സുരേന്ദ്രകുറുപ്പ്, ഡോ. ഷീജാകുമാരി, എം.എസ്.സുരേഷ്ബാബു, പിടിഎ പ്രസിഡന്റ് രാജീവ്, ഷിബു, എച്ച്എം: എസ്.പ്രഹ്ലാദന്‍, എസ്.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















