തിരുവനന്തപുരം: പ്രവാസി വിശ്വകര്‍മ്മ ഐക്യവേദിയുടെ വിശ്വകര്‍മ്മ ദിനാചരണം വിവിധ പരിപാടികളോടെ നാളെ വര്‍ക്കലയില്‍ നടക്കും. ഉച്ചയ്‌ക്ക് 2ന് ഘോഷയാത്ര വര്‍ക്കല മൈതാനത്തു നിന്ന് ആരംഭിക്കും. 3ന് വര്‍ക്കല ഠൗണ്‍ ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഓണവില്ല് ബിന്‍കുമാര്‍ അതിഥികളെ സ്വാഗതം ചെയ്യും. പ്രവാസി വിശ്വകര്‍മ്മ ഐക്യവേദി ജനറല്‍ സെക്രട്ടറി ഡോ. ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വര്‍ക്കല എംഎല്‍എ വി. ജോയി മുഖ്യാതിഥിയായിരിക്കും. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അനുഗ്രഹപ്രഭാഷണവും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണവും നടത്തും. വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, വര്‍ക്കല കഹാര്‍, കൗണ്‍സിലര്‍മാരായ പ്രിയാ ഗോപന്‍, ശുഭാ ഭദ്രന്‍, താമരക്കുളം രവി, വീക്കോ ഒമാന്‍ സെക്രട്ടറി വി. മുരുകന്‍, ജില്ലാ രക്ഷാധികാരി സത്യശീലന്‍, യുവജനവിഭാഗം പ്രസിഡന്റ് കെ.ആര്‍. രതീഷ്, സെക്രട്ടറി ഷിബു, കരിക്കകം ത്രിവിക്രമന്‍, സുരേഷ് ആശാരി, സുരേഷ് എസ്, പ്രദീപ്, സുനില്‍, രഘുനാഥന്‍ തുടങ്ങിയവര്‍ സംസാരിക്കും.
















