ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോട്രെയിനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 18 കാരന്‍ അറസ്റ്റില്‍. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന പതിനെട്ടുകാരനെ ഡോവറില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ നിര്‍ണ്ണായകമായ അറസ്റ്റാണ് നടന്നതെന്ന് പോലീസ് അറിയിച്ചു. അതേ സമയം തീവ്രവാദ ആക്രമണ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും പോലീസ് സംശയിക്കുന്നു.
വെള്ളിയാഴ്ചയാണ് ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയില്‍ സ്‌ഫോടനം ഉണ്ടായത്. ഭീകരര്‍ ബാഗില്‍ വച്ച ബോംബ് പൊട്ടി 23 പേര്‍ക്ക് പരിക്കേറ്റു. പലരുടേയും പൊള്ളല്‍ ഗുരുതരമായിരുന്നു. ഇന്നലെ രാവിലെ എട്ടരയ്‌ക്ക് ലണ്ടനില്‍ പാഴ്‌സണ്‍ ഗ്രീന്‍ സ്‌റ്റേഷനിലേക്ക് ട്രെയിന്‍ അടുക്കുമ്പോഴായിരുന്നു സംഭവം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഐഎസിന്റെ വാര്‍ത്താ ഏജന്‍സിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത കാര്യം അറിയിച്ചത്.
















