ന്യൂയോർക്ക്: ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയാണ് വേണ്ടതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ്വേയിലുണ്ടായ സ്ഫോടനത്തെ ആസ്പദമാക്കിയാണ് ട്രംപിന്റെ ഈ പ്രതികരണം.
ട്വീറ്ററിലൂടെയാണ് ട്രംപിന്റെ ഈ പരാമര്‍ശം ഉണ്ടായത്. അതേസമയം അമേരിക്കയിലേക്കുള്ള യാത്രാനിരോധനപരിധിയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ എണ്ണം കൂട്ടുന്നതിനെപ്പറ്റിയും ട്വീറ്റുകളില്‍ സൂചനയുണ്ട്. ഇന്റര്‍നെറ്റിന് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്താനാണോ ട്രംപിന്റെ ശ്രമം എന്ന രീതിയിലുള്ള പല ചര്‍ച്ചകള്‍ക്കും ഈ ട്വീറ്റുകള്‍ വഴിവച്ചിട്ടുണ്ട്.
ഭീകരന്മാരെ റിക്രൂട്ട് ചെയ്യുന്ന ‘ഉപകരണം’ എന്നാണ് ഇന്റര്‍നെറ്റിനെ ട്രംപ് വിശേഷിപ്പിച്ചത്. ഇനിയും ഭീകരാക്രമണങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇന്റര്‍നെറ്റിനെ വിച്ഛേദിക്കുക അത്യാവശ്യമാണെന്നും ട്രംപ് കുറിച്ചു.
















