കൊളംബൊ: ഫൈനാന്‍ഷ്യന്‍ ടൈംസിലെ മാധ്യമപ്രവര്‍ത്തകനായ പോള്‍ മക്ക്ലീനിനെ മുതല വലിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി. ശ്രീലങ്കയിലെ ഒരു തടാകക്കരയില്‍വെച്ചായിരുന്നു സംഭവം. തീരഗ്രാമമായ പനാമയ്‌ക്കടുത്ത് ചളിയില്‍ പുതഞ്ഞനിലയിലായിരുന്നു മക് ക്ലീനിന്റെ മൃതദേഹം കണ്ടെത്തിയത്.
ഈസ്റ്റ് ബീച്ച് സര്‍ഫ് റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സര്‍ഫിങ് പഠിക്കാനായി താമസിച്ചുവരികയായിരുന്നു പോള്‍. ഇവര്‍ താമസിച്ചുവരുന്ന സ്ഥലത്തിനടുത്ത് അനേകം ചെറു തടാകങ്ങളുണ്ട്. ഇതിനടുത്തുള്ള ടോയ്ലറ്റില്‍ പോയപ്പോള്‍ പോളിനെ മുതല ആക്രമിച്ചതായാണ് റിപ്പോർട്ട്.
ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മുതല ഇയാളെ വെള്ളത്തിനടിയിലേക്ക് വലിച്ചു താഴ്‌ത്തി. ഇവിടുത്തെ ജലാശയം ആഴമേറിയതും അടിയൊഴുക്കുള്ളതുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. കാട്ടിനകത്തേക്ക് എണ്ണൂറുമീറ്ററോളം പോയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. എലിഫന്റ് റോക്കിലെ സര്‍ഫിങ് സുരക്ഷിതമാണെന്നും ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്.
















