മണ്ണാര്‍ക്കാട്:വിനോദ യാത്രക്ക്പോയ വിദ്യാര്‍ഥി അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരിക്കെ മരണപ്പെട്ടു.
ചിരക്കല്പ്പടിയിലെ തൊട്ടിപറമ്പില്‍ വീട്ടില്‍ ഹംസദാരിമിയുടെ മകന് മുഹമ്മദ് ഷഫീഖാ (21)ണ് മരിച്ചത്.
നെല്ലിപ്പുഴ നജാത്ത് ആര്‍ട്സ് കേളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
അയല്‍വാസിയായ പൂച്ചേങ്ങല്‍ വീട്ടില്‍ അഷറഫിന്റെ മകന് ഷഹിഷാദുമൊത്ത് കഴിഞ്ഞ തിങ്കളാഴ്ചയാണ് ബൈക്കില്‍ കൊടൈക്കനാലിലേക്ക് വിനോദയാത്രക്ക് പോയത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്നുമണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തമിഴ്നാട് പഴനിക്കടുത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിറകില്‍ തമിഴ്നാട് സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കോവൈ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്.ഇന്നുരാവിലെ കോയമ്പത്തൂരിലെ ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും.
വൈകിട്ട് നാലുമണിക്ക് കൊറ്റിയോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിക്കും. അമ്മ: റംല.സഹോദരി:ഫെബിന മാഹിറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: