ന്യൂദല്‍ഹി: കള്ളപണം നിക്ഷേപിക്കുന്നതിന് ഇന്ത്യക്കാര്‍ സിറ്റ്സര്ലാന്ഡിനെ ഒഴിവാക്കി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട്. 2007 ല്‍ 58 ശതമാനം കള്ളപണം നിക്ഷേപിച്ചപ്പോള്‍ 2015 ല്‍ 31 ശതമാനത്തിലേക്ക് ചുരുങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എഷ്യന്‍ രാജ്യങ്ങളില്‍ നിക്ഷേപിക്കുന്ന പണത്തിന്റെ തോത് 53 ശതമാനമായതായും റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്.
ഹോങ്കോങ്, മക്കാവു, സിങ്കപ്പൂര്‍, ബഹറിന്‍, മലേഷ്യ എന്നീ എഷ്യന്‍ രാജ്യങ്ങളെയാണ് അനധികൃതമായി പണം നിക്ഷേപിക്കുന്നതിനായി ഇന്ത്യക്കാര്‍ ആശ്രയിക്കുന്നത്. കള്ളപണത്തിനെതിരായി അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നിക്ഷേപകര്‍ പുതിയ രാജ്യങ്ങളില്‍ അനധികൃത സ്വത്ത് നിക്ഷേപിക്കുന്നത്.
















