മൊഹാലി: ഒരു റെയില്‍വേ സ്‌റ്റേഷന്‍, രണ്ടു ട്രെയിനുകള്‍, മൂന്ന് റെയില്‍ പാളങ്ങള്‍, ഒരു മേല്‍പ്പാലം… ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ട വസ്തുവകകളുടെ പട്ടിക തീരുന്നില്ല. പഞ്ചാബിലാണ് രസകരമായ ജപ്തി. തീര്‍ന്നില്ല റെയില്‍വേ തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ ഇവയെല്ലാം ലേലം ചെയ്യുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പഞ്ചാബിലെ മൊഹാലി റെയില്‍വേ സ്‌റ്റേഷനും മറ്റും ജപ്തി ചെയ്യാനാണ് മൊഹാലി കോടതി ഉത്തരവിട്ടത്. 99ല്‍ഭൂമി ഏറ്റെടുത്ത വകയില്‍, കൂടുതല്‍ നഷ്ടപരിഹാരം നല്‍കില്ലെന്നു കാട്ടി കംബാല ഗ്രാമക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
സംഗതിയിങ്ങനെ:
ചണ്ഡീഗഡ് ലുധിയാന പാതക്കു വേണ്ടി അംബാലയില്‍ റെയില്‍വേ ഏഴേക്കര്‍ ഭൂമി 1.7 കോടി രൂപയ്‌ക്ക് ഏറ്റെടുത്തിരുന്നു. ഏക്കറിന് 5.52 ലക്ഷം രൂപയാണ് 2001ല്‍ പ്രഖ്യാപിച്ചിരുന്നത്. 2004ല്‍ ഇത് 7.5 ലക്ഷം രൂപയാക്കി. കംബാലയിലെ ഗ്രാമീണര്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഇത് 23.34 ലക്ഷം രൂപയാക്കി. ചിലര്‍ക്ക് തുക ലഭിച്ചെങ്കിലും കൂട്ടിയ തുക മിക്കവര്‍ക്കും ലഭിച്ചില്ല. ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ വര്‍ദ്ധിപ്പിച്ച നഷ്്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടെങ്കിലും നല്‍കിയില്ല.
തുടര്‍ന്നാണ് മൊഹാലി റെയില്‍വേ സ്‌റ്റേഷനും അവിടുത്തെ മൂന്ന് റെയില്‍ പാളങ്ങളും അംബാല കല്‍ക്ക എക്‌സ്പ്രസ്, അമൃതസര്‍ ചണ്ഡീഗഡ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളും ബുക്കിങ്ങ്, റിസപ്ഷന്‍ ഓഫീസുകളും ഓവര്‍ബ്രിഡ്ജും പവര്‍ഹൗസും കുടിവെള്ള ടാങ്കും പണിതു കൊണ്ടിരിക്കുന്ന രണ്ട് കെട്ടിടങ്ങളും 12 കസേരകളും എട്ടു ഫാനുകളും ട്യൂബ് ലൈറ്റുകളും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സും ജപ്തി ചെയ്തത്.
റെയില്‍വേ ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ജപ്തി ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. സപ്തംബര്‍ 22 നകം മറുപടി നല്‍കാനാണ് കോടതി റെയില്‍വേയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ ഇവയെല്ലാം ലേലേം ചെയ്യുമെന്ന് കോടതി മുന്നറിയിപ്പും നല്‍കി.
















