തിരുവനന്തപുരം: പരിരക്ഷാ നിയമങ്ങള്‍ സ്ത്രീകള്‍ ദുരുപയോഗം ചെയ്യരുതെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍. തിരുവനന്തപുരത്ത് നടന്ന മെഗാ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണത ചെറിയൊരു ശതമാനം സ്ത്രീകളിലുണ്ട്. ഇങ്ങനെ മുതലെടുപ്പ് നടത്തുന്നത് ശരിയല്ല. 10 സ്ത്രീകളില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ റിഡ്രസ്സല്‍ സെല്ലുകള്‍ വേണം. പലയിടത്തും സെല്ലുകള്‍ ഉണ്ടെങ്കിലും അവ മാനേജ്‌മെന്റുകളുടെ ഇംഗിതത്തിനനുസരിച്ചാണുള്ളത്. സെല്ലുകള്‍ ഉണ്ടായാല്‍ മാത്രം പോരാ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണം. ഇത് സംബന്ധിച്ച സര്‍വേകളോ കണക്കുകളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ജോസഫൈന്‍ പറഞ്ഞു. ഇന്നലെ നടന്ന അദാലത്ത് 100 പരാതികള്‍ പരിഗണിച്ചു. 48 എണ്ണം പരിഹരിച്ചു. 41 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. ആറെണ്ണം പൊലീസ് റിപ്പോര്‍ട്ടിനും അഞ്ചെണ്ണം കൗണ്‍സലിംഗിനും അയച്ചു.
















