Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹസ്തിനപുരത്തിന്റെ അഹങ്കാരത്തിന് ബലന്റെ കലപ്പ ഉത്തരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 08:02 pm IST
in Samskriti

 

യാദവന്മാര്‍ക്ക് കുരുക്കളുടെ പാദരക്ഷയുടെ സ്ഥാനം മാത്രമെന്നു പറയുന്ന കൗരവന്മാരുടെ അഹങ്കാരം സമ്മതിച്ചുകൊടുക്കാനാവില്ല. ഇവരെ ഇപ്പോള്‍ തന്നെ ശിക്ഷിക്കേണ്ടതുണ്ടെന്ന് നിശ്ചയിച്ച് ബലരാമന്‍ ആയുധം കയ്യിലെടുത്ത് എഴുന്നേറ്റു.

”അദ്യ നിഷ്‌കൗരവിം പൃത്ഥീം കരിഷ്യാമീത്യമര്‍ഷിതഃ

ഗൃഹീത്വാ ഹലമുത്തസ്ഥൗ ദഹന്നിവ ജഗത്ത്രയും”

ഉഗ്രസേന മഹാരാജാവ് ആജ്ഞാപിച്ചു എന്നു കേട്ടതും കുരുക്കള്‍ അസ്വസ്ഥരായി.

കുരുവംശക്കാര്‍ കൈനീട്ടിക്കൊടുത്ത അധികാരം മാത്രമേ ഇന്ദ്രാദികള്‍ക്കുപോലുമുള്ളൂ. അല്ലാതെ ഞങ്ങളോടാജ്ഞാപിക്കാനുള്ള അധികാരമൊന്നും യാദവന്മാര്‍ക്കില്ല. യാദവന്മാരുടെ ഉള്ള അധികാരങ്ങള്‍ പോലും ഞങ്ങളുടെ കാരുണ്യം.

ഇത്രയും പറഞ്ഞുകൊണ്ട് കുരുനാഥന്മാര്‍ ബലരാമ സമീപത്തുനിന്നും പോകാന്‍ ഭാവിച്ചു.

കുരുക്കളുടെ മറുപടിയും മട്ടും ഭാവവുമെല്ലാം ബലരാമനെ പ്രകോപിപ്പിച്ചു.

”നൂനം നാനാമദോന്നദ്ധാഃ ശാന്തിം നേഛന്ത്യാസാധവഃ

തേഷാംഹി പ്രശമോദണ്ഡഃ പശൂനാം ലഗുഡോ യഥാ”

മത്തുപിടിച്ച് മൃഗീയമായി ഗര്‍വിഷ്ഠരായ ഇവരുടെ നേരെ ശാന്തി പ്രവര്‍ത്തനംകൊണ്ട് കാര്യമൊന്നുമില്ല. ഇവര്‍ക്കുനേരെ ദണ്ഡനീതി തന്നെയാണ് വേണ്ടത്.

ഇന്ദ്രാദികള്‍ പോലും വൃഷ്ണികളുടെ കല്‍പ്പനക്കായി കാത്തുനില്‍ക്കുന്നു. ആ യാദവനാഥന്‍ ഉഗ്രസേനന് കല്‍പ്പിക്കാന്‍ അധികാരമില്ലത്രെ. കൃഷ്ണാദികള്‍ കുരുക്കള്‍ക്കുനേരെ കോപിച്ചിരിക്കയാണ്. സമാധാന ശ്രമത്തിനായി അവരെ ആശ്വസിപ്പിച്ച് വന്ന ബലരാമനെ ഇവര്‍ വംശമടച്ച് ആക്ഷേപിക്കുന്നു.

”യസ്യപാദയുഗം സാക്ഷാത് ശ്രീരുപാസ്‌തേളഖിലേശ്വരീ

സ നാര്‍ഹതി കിലശ്രീശോ നരദേവപരിഛദാന്‍”

അഖിലേശ്വരിയായ സാക്ഷാല്‍ ശ്രീഭഗവതിപോലും ഈ യാദവവംശത്തിനു പാദസേവ ചെയ്ത് ഉപാസിക്കുന്നു. ആ യാദവവംശത്തിന് രാജാധികാരമില്ലെന്നാണോ കുരുക്കള്‍ പറയുന്നത്.

ബ്രഹ്മാവും ശിവനും നമിക്കുന്ന ആദിശേഷനായ ഞാന്‍ നമിക്കുന്ന ആ ശ്രീകൃഷ്ണന് രാജാധികാരമില്ലാ എന്ന് ആക്രോശിക്കുന്ന കൗരവന്മാരുടെ വിഭ്രാന്തി ഉടന്‍ നശിപ്പിക്കേണ്ടതല്ലേ. യാദവന്മാര്‍ക്ക് കുരുക്കളുടെ പാദരക്ഷയുടെ സ്ഥാനം മാത്രമെന്നു പറയുന്ന കൗരവന്മാരുടെ അഹങ്കാരം സമ്മതിച്ചുകൊടുക്കാനാവില്ല. ഇവരെ ഇപ്പോള്‍ തന്നെ ശിക്ഷിക്കേണ്ടതുണ്ടെന്ന് നിശ്ചയിച്ച് ബലരാമന്‍ ആയുധം കയ്യിലെടുത്ത് എഴുന്നേറ്റു.

”അദ്യ നിഷ്‌കൗരവിം പൃത്ഥീം കരിഷ്യാമീത്യമര്‍ഷിതഃ

ഗൃഹീത്വാ ഹലമുത്തസ്ഥൗ ദഹന്നിവ ജഗത്ത്രയും”

ഇനി ഈ ഭൂമിയില്‍ കൗരവവംശം വേണ്ട. ഞാന്‍ അങ്ങനെയാക്കിത്തീര്‍ക്കാം എന്നുപറഞ്ഞ് ജഗത്ത്രയവും നശിപ്പിക്കാന്‍ പാകത്തിനുള്ള അമര്‍ഷത്തോടെ കലപ്പയും കയ്യിലെടുത്ത് എഴുന്നേറ്റു.

”ലാംഗലാഗ്രേണ നഗരമുദ്വിഭാര്യ ഗജാഹ്വയം

വിചകര്‍ഷ സ ഗംഗായാം പ്രഹരിഷ്യന്നമര്‍ഷിതഃ”

ഹസ്തിനപുരം എന്ന നഗരത്തെ ഗംഗയില്‍ ഒഴുക്കിക്കളയാമെന്ന ഉറപ്പില്‍ കലപ്പയുടെ അഗ്രം ഹസ്തിനപുര നഗരത്തിന്റെ പുറംമതിലില്‍ ഒരു ഭാഗത്ത് കൊളുത്തി ആകര്‍ഷിക്കുവാനാരംഭിച്ചു. ഹസ്തിനപുരം മുഴുവന്‍ കുലുങ്ങി. ഇതുകണ്ട് കുരുവംശം മുഴുവന്‍ ഭയപ്പെട്ടു. അവര്‍ സംഭ്രമത്തോടെ ബലരാമനെത്തന്നെ സമീപിച്ചു. അവരുടെ അഹങ്കാരമെല്ലാമടങ്ങി. ജീവനെങ്കിലും തിരിച്ചുകിട്ടിയാല്‍ മതി എന്ന മട്ടില്‍ പത്തി താഴ്ന്നിരുന്നു. അവര്‍ സാംബനെയും ലക്ഷ്മണനെയും മുന്നില്‍നിര്‍ത്തി ബലരാമന്റെ കാല്‍ക്കല്‍ ശരണം യാചിച്ചു നമസ്‌കരിച്ചു.

”രാമ, രാമാഖിലാധാര, പ്രഭാവം ന വിദാമ തേ

മൂഢാനാം നഃ കുബുദ്ധീനാം ക്ഷന്തുമര്‍ഹസ്യതിക്രമം”

അഖിലത്തിനും ആധാരമായിരിക്കുന്ന രാമ, അങ്ങയുടെ പ്രഭാവത്തെ ഞങ്ങള്‍ തിരിച്ചറിഞ്ഞില്ല. മൂഢന്മാരും കുബുദ്ധികളുമായ ഞങ്ങളുടെ അതിക്രമത്തെ ഭഗവാന്‍ ക്ഷമിക്കേണമേ. ഭൂമിക്കു മാത്രമല്ല, പ്രപഞ്ചത്തിനു മുഴുവന്‍ അങ്ങ് മാത്രമാണ് ആധാരമെന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ വൈകി. ഹേ, ആദിശേഷനേ, അങ്ങയുടെ സഹസ്രശീര്‍ഷങ്ങള്‍കൊണ്ട് പ്രപഞ്ചത്തിനെ താങ്ങിനിര്‍ത്തുകയും അന്ത്യപ്രളയത്തില്‍ പ്രപഞ്ചത്തെ മുഴുവന്‍ തന്നില്‍ ലയിപ്പിക്കുകയും ചെയ്യുന്നു. ഹേ വിഷ്‌ണോ ഇതെല്ലാം അങ്ങയുടെ ലീലകള്‍ മാത്രം.

”നമസ്‌തേ സര്‍വഭൂതാത്മന്‍, സര്‍വശക്തിധരാവ്യയ

വിശ്വകര്‍മന്‍, നമസ്‌തേളസ്തു ത്വാം വയം ശരണം ഗതാഃ”

സര്‍വഭൂതാത്മാവും സര്‍വശക്തിധരനും വിശ്വസൃഷ്ടാവുമായ അങ്ങയ്‌ക്ക് നമസ്‌കാരം. ഞങ്ങള്‍ അങ്ങയെ ശരണംപ്രാപിക്കുന്നു. ഇങ്ങനെ പറഞ്ഞുകൊണ്ട് ദുര്യോധനാദികള്‍ ബലരാമനെ സ്തുതിച്ച് വീണ്ടും വീണ്ടും നമസ്‌കരിച്ചു.

അതോടെ ബലരാമന്റെ ക്രോധമെല്ലാം ശമിച്ചു. അദ്ദേഹം കുരുക്കളോട് ക്ഷമിച്ച് അഭയംകൊടുത്തു.

ദുര്യോധനാദികള്‍ സാംബനേയും ലക്ഷ്മണനേയും കാഴ്ചവസ്തുക്കളുമായി ബലരാമനെ ഏല്‍പ്പിച്ചു.

ഹസ്തിനപുരം ഇന്നും ഒരു വശത്തേക്ക് ചരിഞ്ഞാണിരിക്കുന്നത്. ബലരാമന്റെ ലാംഗല പ്രയോഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.