തിരുവനന്തപുരം: എല്ലാ അവശ്യസാധനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള ഹൈപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍ ബസാറുകളും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍. സപ്ലൈക്കോ എംപ്ലോയീസ് അസോസിയേഷന്‍ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിനും വാതില്‍പ്പടി വിതരണം നടപ്പിലാക്കുന്നതിനും സപ്ലൈകോ ജീവനക്കാര്‍ വഹിച്ച പങ്ക് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ഭാവിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഹൈപ്പര്‍ മാര്‍ക്കറ്റും പീപ്പിള്‍ ബസാറും ആയി രൂപാന്തരപ്പെടും. സംസ്ഥാനത്ത് 28 പഞ്ചായത്തുകളില്‍ കൂടി ഉടന്‍ മാവേലി സ്‌റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
















