വര്‍ക്കല : പുല്ലാന്നികോട് ദേശവര്‍ദ്ധിനി ഗ്രന്ഥശാലയുടെ വാര്‍ഷികവും ഓണാഘോഷത്തോടനുബന്നിച്ചുളള സാംസ്‌കാരിക സമ്മേളനവും വി.ജോയി എംഎല്‍എ ഉല്‍ഘാടനം ചെയ്തു. കൗണ്‍സിലര്‍ എ.ശിശുപാലന്‍ അദ്ധ്യക്ഷനായി. സമ്മേളനത്തില്‍ കേന്ദ്ര സാഹിത്യ അക്കാഡമി ബാലസാഹിത്യ അവാര്‍ഡ് ജേതാവ് എസ്.ആര്‍.ലാല്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എസ് കൃഷ്ണന്‍കുട്ടി,കൗണ്‍സിലര്‍ ഷാജഹാന്‍,ഗ്രന്ഥശാല സെക്രട്ടറി അരവിന്ദാക്ഷന്‍, കണ്‍വീനര്‍ ആനന്ദ് എന്നിവര്‍ സംസാരിച്ചു.
















