കടുത്തുരുത്തി: നിരവധി വാഹനമോഷണ കേസിലെ പ്രതിയെ തെളിവെടുപ്പിനായി കടുത്തുരുത്തിയില്‍ എത്തിച്ചു. എരുമേലി കനകപ്പാലം അകതാരയില്‍ അബ്ദുള്‍ സലിം(38)നെയാണ് പോലീസ് തെളിവെടുപ്പിനായി കൊണ്ടു വന്നത്.നാലു വര്‍ഷം മുമ്പ് മുട്ടുച്ചിറ വടക്കേമാങ്കൂട്ടത്തില്‍ അജീഷ് മോഹനന്റെ ഇന്നവോ കാര്‍ വാടകയെടുത്ത് വില്പന നടത്തിയ കേസിലെ മൂന്നാം പ്രതിയാണിയാള്‍. 2013ല്‍ മുട്ടുച്ചിറ സ്വദേശിയായ സാമൂവേലും കാഞ്ഞിരപ്പളളിയിലുളള സുഹ്യത്തുക്കളും ചേര്‍ന്ന്്് അജീഷിന്റെ കാര്‍ വാടകയെടുത്തിരുന്നു. കാര്‍ തിരിച്ച് ലഭിക്കേണ്ട സമയപരിധി കഴിഞ്ഞിട്ടും വാഹനം തിരിച്ച് ലഭിക്കാത്തതെ വന്നതോടെ അജീഷ് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി.തുടര്‍ന്നുളള അന്വേഷണത്തില്‍ സാമൂവേലിനെ പിടികൂടിയപ്പോഴാണ്്് വാഹനം അബ്ദുള്‍ സലീമിന് കൈമാറിയതായി പോലീസിന് വിവരം ലഭിച്ചു.
ഇയാള്‍ കാര്‍ മറിച്ച്്് വില്പന നടത്തിയ ശേഷം പോലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു. മറ്റൊരു വാഹന മോഷണവുമായി ബന്ധപ്പെട്ട് പൊന്‍കുന്നം പോലീസ് അബ്ദുള്‍ സലിമിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.തുടര്‍ന്ന്്് മുട്ടുച്ചിറയിലെ കേസ്സുമായി ബന്ധപ്പെട്ട് ഇവിടെയെത്തിക്കുകയായിരുന്നു. കാര്‍ വാടകക്കെടുത്ത് കേരളത്തിന്റെ വിവിധയിടങ്ങളിലും അന്യസംസ്ഥാനങ്ങളിലും മറിച്ച് വില്പന നടത്തുകയാണ് പ്രതിയുടെയും സുഹൃത്തുക്കളുടെയും പതിവെന്ന് പോലീസ് പറഞ്ഞു.
















