Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വഴിപാടുകളും മൂലമന്ത്രങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2017, 08:37 pm IST
inSamskriti

ദേവീദേവന്മാര്‍ക്ക് ഓരോരുത്തര്‍ക്കും നടത്തേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളും ഉണ്ട്. അവ പൂര്‍ണ്ണവിശ്വാസത്തോടെ ഭക്തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും കൈവരും

വിഘ്‌നേശ്വരനായ ഗണപതിഭഗവാന് പൂജയ്‌ക്ക് അര്‍പ്പിക്കേണ്ട പ്രധാന വസ്തു കറുകപ്പുല്ലാണ്.

അപ്പവും, മോദകവുമാണ് നിവേദ്യം. അഷ്‌ടോത്തരാര്‍ച്ചന, ഗണപതിസൂക്താര്‍ച്ചന എന്നീ അര്‍ച്ചനകളാണ് പ്രധാനം. വിഘ്‌നനാശനത്തിനായാണ് ഗണപതിഹോമം നടത്തുന്നത്.. ഗണപതിഭഗവാനുള്ള പ്രത്യേക വഴിപാടാണ് നാളികേരമുടയ്‌ക്കല്‍. ചൊല്ലേണ്ട മൂലമന്ത്രം ‘ഓം ഗം ഗണപതയേ നമ:’ നിത്യേന നൂറ്റിയെട്ട് പ്രാവശ്യം ഈ മന്ത്രം ഉരുക്കഴിക്കുക.

ശ്രീമഹാവിഷ്ണുവിന് പ്രിയപ്പെട്ട പുഷ്പങ്ങളാണ് തുളസി, ചെത്തി, മന്ദാരം, പിച്ചകം എന്നിവ. വിഷ്ണുസഹസ്രനാമസ്‌തോത്രം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ടുള്ള അര്‍ച്ചനയാണ് ചെയ്യേണ്ടത്. ഭഗവാന് സുദര്‍ശനഹോമമാണ് മുഖ്യം.

തൊഴില്‍ലാഭം, ആയുരാരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്, ശത്രുതാനാശം, ബുദ്ധിവികാസം തുടങ്ങിയവയാണ് ഫലങ്ങള്‍. ‘ഓം നമോ നാരായണായ’ (അഷ്ടാക്ഷരമന്ത്രം), ‘ഓം നമോ ഭഗവതേ വാസുദേവായ’ (ദ്വാദശാക്ഷരമന്ത്രം) എന്നിവയാണ് മൂലമന്ത്രങ്ങള്‍. ഇവ നിത്യേന 108 പ്രാവശ്യം ഉരുവിടുക.

ശ്രീപരമശിവന് കൂവളത്തിലയാണ് പ്രധാനം. ആയുര്‍സൂക്താര്‍ച്ചന, സ്വയംവര പുഷ്പാഞ്ജലി, മംഗല്യപുഷ്പാഞ്ജലി, ഉമാമഹേശ്വരപുഷ്പാഞ്ജലി എന്നീ അര്‍ച്ചനകള്‍ മുഖ്യം. ഭസ്മാഭിഷേകം, ധാര തുടങ്ങിയവയാണ് അഭിഷേകങ്ങളില്‍ പ്രധാനപ്പെട്ടവ. ശിവഭഗവാന് രുദ്രഹോമം, മഹാമൃത്യുഞ്ജയഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയ ഹോമങ്ങളാണ് നടത്തേണ്ടത്. ദീര്‍ഘായുസ്സ്, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം എന്നിവ ഫലം. ശിവന്റെ മൂലമന്ത്രമായ ‘ഓം നമ:ശിവായ’ നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

ശ്രീരാമന് ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് രാമതുളസി, മുല്ലമൊട്ട് എന്നിവ. പാല്‍പ്പായസം, അവില്‍, പഴം എന്നിവയാണ് നിവേദ്യം. ശ്രീരാമചന്ദ്രനെ നിത്യം ധ്യാനിച്ചാല്‍ ഏകപത്‌നീവ്രതം, ശാന്തത, ശൗര്യം, ജ്ഞാനപ്രാപ്തി, വിവാഹലബ്ധി, നേതൃപാടവം എന്നിവ ഫലം. ദിവസവും നൂറ്റെട്ടുപ്രാവശ്യം ‘ഹരേ രാമ, ഹരേരാമ, രാമരാമ ഹരേ ഹരേ, ഹരേ കൃഷ്ണ, ഹരേകൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ’ ചൊല്ലുക.

താമരയാണ് സരസ്വതി ദേവിയ്‌ക്ക് ഇഷ്ടപ്പെട്ട പുഷ്പം. ത്രിമധുരം, പഞ്ചാമൃതം, പഴം എന്നിവയാണ് നിവേദ്യം. സരസ്വതീപുഷ്പാഞ്ജലിയാണ് അര്‍ച്ചന. ഫലം വിദ്യാഗുണം, ‘ഓം ഹ്രീം ഹ്രീം സരസ്വതൈ്യസ്വാഹാ’ എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം ഉരുക്കഴിക്കുക. (ആവാഹനത്തിനായി സ്വാഹാ എന്നും മറ്റു സന്ദര്‍ഭങ്ങളില്‍ നമ: എന്നും മന്ത്രത്തോടൊപ്പം ചേര്‍ക്കുന്നു.)

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഇഷ്ടപുഷ്പമാണ് നീല ശംഖുപുഷ്പം, കൃഷ്ണതുളസി മുതലായവ. വെണ്ണ, അവില്‍, പഴം, പാല്‍പ്പായസം എന്നിവയാണ് നിവേദ്യങ്ങള്‍. സൗമനസ്യം, കലാവിജയം, സന്താനലബ്ധി, ബുദ്ധി, സാമര്‍ത്ഥ്യം, അഭീഷ്ടസിദ്ധി, ദു:ഖനിവാരണം എന്നിവ ഫലം. ഓം ക്ലീം കൃഷ്ണായനമ:’ എന്ന മൂലമന്ത്രം ദിവസവും 108 പ്രാവശ്യം ഉരുക്കഴിക്കുക.

മഹാലക്ഷ്മിക്ക് ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് വൈഷ്ണവസംബന്ധമായ എല്ലാ പുഷ്പങ്ങളും. ശ്രീസൂക്താര്‍ച്ചനയാണ് പ്രധാനം. ഫലം ഐശ്വര്യം, തേജസ്സ് മുതലായവ. പാല്‍പ്പായസമാണ് നിവേദ്യമായി സമര്‍പ്പിക്കേണ്ടത്. ‘ഓം ഹ്രീം മഹാലക്ഷ്‌മൈ്യനമ:’ എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം ചൊല്ലുക.

ദുര്‍ഗ്ഗാഭഗവതിയുടെ ഇഷ്ടപുഷ്പമാണ് കുങ്കുമപ്പൂവ്. ലളിതാസഹസ്രനാമാര്‍ച്ചന, നാമാര്‍ച്ചന, അഷ്‌ടോത്തരശതനാമാര്‍ച്ചന, ത്രിശനി അര്‍ച്ചന തുടങ്ങിയ അര്‍ച്ചന എന്നിവ പ്രധാനം. പായസം, കൂട്ടുപായസം എന്നിവയാണ് നിവേദ്യങ്ങള്‍. ദാമ്പത്യസുഖം, ഐശ്വര്യവര്‍ദ്ധനവ് എന്നിവയാണ് ഫലം. ‘ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമ:’ എന്ന് 108 തവണ ചെല്ലുക.

ശ്രീപാര്‍വ്വതിക്ക് ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് ചെത്തി, ചെമ്പരത്തി എന്നിവ. സ്വയംവരാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ് നടത്താറുള്ളത്. സന്താനസൗഖ്യം, ദാമ്പത്യസുഖം എന്നിവ ഫലം. പായസമാണ് നിവേദ്യം. ‘ഓം ഹ്രീം ഉമായൈ നമ:’ എന്ന മൂലമന്ത്രം 108 പ്രാവശ്യം ഉരുക്കഴിക്കുക.

ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി എന്നിവരുടെ ഇഷ്ടപുഷ്പങ്ങള്‍ ചെത്തി, ചെമ്പരത്തി, ചെമന്നപൂക്കള്‍ എന്നിവയാണ്. രക്തപുഷ്പാഞ്ജലി, ഭദ്രകാളി അഷ്‌ടോത്തരശതനാമാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ് ചെയ്യേണ്ടത്. കൂട്ടുപായസം, കടുംപായസം എന്നിവയാണ് നിവേദ്യങ്ങള്‍. ശത്രുതാനാശം, ഊര്‍ജ്ജസ്വലത, രോഗനിവാരണം, ആലസ്യമുക്തി, കുജദോഷശാന്തി എന്നിവയാണ് ഫലങ്ങള്‍. ‘ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാളൈ്യനമ:’ എന്ന മൂലമന്ത്രം നൂറ്റെട്ട് പ്രാവശ്യം ഉരുക്കഴിക്കുക.

ഭക്തഹനുമാന് ഉഴുന്നുവട, കദളിപ്പഴം എന്നിവയാണ് നിവേദ്യങ്ങള്‍. വെറ്റിലമാലയും പ്രധാനം. വീര്യം, ഓജസ്സ്, കര്‍മ്മകുശലത, ശനിദോഷശാന്തി എന്നിവയാണ് ഫലം. ‘ഓം നമോ ഭഗവതേ ആഞ്ജനേയായ മഹാബലായസ്വാഹാ, ഓം ഹം ഹനുമതേ നമ:’ എന്ന മൂലമന്ത്രം 108 പ്രാവശ്യം നിത്യേന ചൊല്ലുക.

ശ്രീഅയ്യപ്പന്‍, ശ്രീധര്‍മ്മശാസ്താവ് തുടങ്ങിയവര്‍ക്ക് ചെത്തി മുതലായ പുഷ്പങ്ങളാണ് പ്രാധാന്യം. ഹരിഹരസൂക്താര്‍ച്ചന, ശാസ്തൃസൂക്താര്‍ച്ചന എന്നിവയാണ് അര്‍ച്ചനകള്‍. നാളികേരമുടയ്‌ക്കലാണ് പ്രത്യേക വഴിപാട്. നെയ്യഭിഷേകം, ഭസ്മാഭിഷേകം എന്നിവയാണ് അഭിഷേകങ്ങള്‍. അരവണ, അപ്പം മുതലായവയാണ് നിവേദ്യങ്ങള്‍. ശനിദോഷശാന്തി, ശത്രുതാനാശം, പാപനാശം, രോഗനാശം മുതലായവയാണ് ഫലങ്ങള്‍. ‘ഓം ഘ്രും നമ: പരായ ഗോപ്‌ത്രേ’ എന്ന മൂലമന്ത്രം നൂറ്റെട്ട് പ്രാവശ്യം ചൊല്ലുക.

ശ്രീസുബ്രഹ്മണ്യ (മുരുകന്‍) സ്വാമിക്ക് ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് ചെത്തി, ചെമന്നപൂക്കള്‍ എന്നിവ. കുമാരസൂക്താര്‍ച്ചനയാണ് അര്‍ച്ചന. പഞ്ചാമൃതം, പാല്‍ എന്നിവയാണ് നിവേദ്യങ്ങള്‍. പഞ്ചാമൃതം, ഭസ്മം എന്നിവയാണ് പ്രധാന അഭിഷേകങ്ങള്‍. ജ്യോതിഷപാണ്ഡിത്യം, ശത്രുതാനാശം, വിഘ്‌നനാശം, ഉദ്യോഗലബ്ധി, സന്താനഭാഗ്യം, ആരോഗ്യവര്‍ദ്ധന മുതലായവയാണ് ഫലം.

‘ഓം വചത്ഭുവേ നമ:’ എന്ന മൂലമന്ത്രം നൂറ്റെട്ട് പ്രാവശ്യം ചൊല്ലുക.

നാഗരാജാവ് നാഗയക്ഷി തുടങ്ങിയവര്‍ക്ക് സര്‍പ്പസൂക്തപുഷ്പാഞ്ജലിയാണ് അര്‍ച്ചന. നൂറും പാലുമാണ് അഭിഷേകം. കവുങ്ങിന്‍പൂക്കുലയാണ് നിവേദ്യം. ഉരുളികമഴ്‌ത്തല്‍ ആണ് പ്രത്യേക വഴിപാട്. സര്‍പ്പദോഷശാന്തിയാണ് ഫലം. ‘ഓം നമ: കാമരൂപിണേ മഹാബലായ നാഗാധിപതയേനമ:’ എന്ന മൂലമന്ത്രം നൂറ്റെട്ട് പ്രാവശ്യം നാഗരാജാവിനും ‘ക്ലീം നാഗയക്ഷീ യക്ഷിണീസ്വാഹാ നമ:’ നാഗയക്ഷിക്കും ഉരുക്കഴിക്കുക.

മത്സ്യമൂര്‍ത്തിക്ക് ഇഷ്ടപ്പെട്ട പുഷ്പമാണ് മന്ദാരം. മലര്‍പ്പൊടിയാണ് നിവേദ്യം. ഭോഗസൗഖ്യം, കാര്യസാധ്യം എന്നിവഫലം. കൂര്‍മ്മമൂര്‍ത്തിക്ക് ഇഷ്ടപുഷ്പം ചെത്തിമൊട്ട്. നിവേദ്യം ത്രിമധുരം, അപ്പം മുതലായവ. ഗൃഹലാഭം, ദീര്‍ഘായുസ്സ്, ഇന്ദ്രിയനിഗ്രഹം എന്നിവയാണ് ഫലങ്ങള്‍.

വരാഹമൂര്‍ത്തിക്ക് ഇഷ്ടപ്പെട്ട പുഷ്പം തുളസിയും, നിവേദ്യം അപ്പവും, നെയ്‌പ്പായസവുമാണ്. വേദപാണ്ഡിത്യം, ശാന്തി, ധനലാഭം എന്നിവയാണ് ഫലം.

നരസിംഹമൂര്‍ത്തിയുടെ ഇഷ്ടപുഷ്പം ചെമന്ന ചെത്തിയും, നിവേദ്യം പായസവുമാണ്. ശത്രുതാനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം, ശൗര്യം, വീര്യം മുതലായവയാണ് ഫലങ്ങള്‍.

ദക്ഷിണാമൂര്‍ത്തിയുടെ ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് കൂവളത്തിലയും, മറ്റ് ശിവാരാധനാ പുഷ്പങ്ങളും. രുദ്രസൂക്താര്‍ച്ചനയാണ് അര്‍ച്ചന. രുദ്രാഭിഷേകമാണ് അഭിഷേകം. രുദ്രഹോമമാണ് ഹോമം. അറിവ്, ദീര്‍ഘായുസ്സ്, മുക്തി എന്നിവയാണ് ഫലങ്ങള്‍.

നവഗ്രഹങ്ങള്‍ക്ക് നവഗ്രഹമന്ത്രാര്‍ച്ചനയാണ് അര്‍ച്ചന. ഗ്രഹങ്ങള്‍ക്ക് പറഞ്ഞിരിക്കുന്ന വസ്ത്രം, ധാന്യം, രത്‌നം തുടങ്ങിയവ സമര്‍പ്പിക്കലാണ് പ്രത്യേക വഴിപാടുകള്‍. ഗ്രഹദോഷശാന്തി, നാഗദോഷശാന്തി എന്നിവയാണ് ഫലം.

പരശുരാമന് ഇഷ്ടപുഷ്പം രാമതുളസിയും, നിവേദ്യം ശര്‍ക്കരപ്പായസവുമാണ്. ആയോധനകലകളില്‍ വിജയം, ശത്രുതാനാശം, പാപനാശം, കര്‍മ്മകുശലത തുടങ്ങിയവയാണ് ഫലങ്ങള്‍. വാമനമൂര്‍ത്തിക്ക് ഇഷ്ടപ്പെട്ട പുഷ്പമാണ് വാടാകുറിഞ്ഞിപ്പൂവ്. കദളിപ്പഴം, പായസം എന്നിവയാണ് നിവേദ്യങ്ങള്‍. വിനയം, സൗമനസ്യം, ബുദ്ധിസാമര്‍ത്ഥ്യം, വിഘ്‌നനാശം മുതലായവ ഫലം. ബലരാമന്റെ ഇഷ്ടപുഷ്പം വെളുത്ത ശംഖുപുഷ്പം. നിവേദ്യം പായസം. വ്യവഹാരവിജയം, കൃഷിലാഭം, വ്യവസായലാഭം എന്നിവയാണ് ഫലങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

India

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

Kerala

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

Gulf

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.