ന്യൂദല്‍ഹി: അയോധ്യയിലെ തര്‍ക്കഭൂമി പ്രദേശം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും നിരീക്ഷകരായി രണ്ട് അഡീഷണല്‍ ജില്ലാ ജഡ്ജിമാരെ നിയമിക്കാന്‍ അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. നേരത്തെയുള്ള നിരീക്ഷകരില്‍ ഒരാള്‍ ഹൈക്കോടതി ജഡിജിയായി ചുമലയേറ്റു. മറ്റൊരാള്‍ വിരമിക്കുകയും ചെയ്തു.
നിരീക്ഷകരായി പരിഗണിക്കാന്‍ അര്‍ഹതയുള്ളവരുടെ പേരുകള്‍ അലഹബാദ് ഹൈക്കോടതിക്ക് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി കൈമാറിയിരുന്നു. പട്ടിക വലുതാണെന്നും പത്ത് ദിവസത്തിനുള്ളില്‍ ഹൈക്കോടതി തന്നെ രണ്ട് പേരെ തീരുമാനിച്ചാല്‍ മതിയെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
















