പാനൂര്‍: ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ആരോഗ്യകേന്ദ്രത്തില്‍ രാത്രിയില്‍ പരിശോധിക്കാന്‍ ഡോക്ടര്‍മാരില്ലാതെ ജനം ദുരിതത്തില്‍. പാനൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ രാത്രികാലത്ത് ഡോക്ടറുടെ സേവനം ലഭിക്കുന്നില്ലെന്ന പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ മണ്ഡലത്തിലെ ജനപ്രതിനിധിയായ കെ.കെ.ശൈലജ ആരോഗ്യവകുപ്പ് ഏറ്റെടുത്തതോടെ നാട്ടുകാര്‍ക്ക് പ്രതീക്ഷയേറി. 13 ഡോക്ടര്‍മാര്‍ ഉളളിടത്ത് ഇപ്പോള്‍ മെഡിക്കല്‍ ഓഫീസര്‍ അടക്കം അഞ്ചുപേര്‍ മാത്രം. ഏഴു പേര്‍ ഉണ്ടെങ്കിലെ ഷിഫ്റ്റില്‍ ഒരാളെ രാത്രിയില്‍ ഡ്യൂട്ടിക്ക് നിര്‍ത്താന്‍ സാധിക്കുകയുളളു. താല്‍ക്കാലിക നിയമനങ്ങളിലാണ് പലരും ഡ്യൂട്ടിയിലുളളത്. ആക്ഷേപമുയരുമ്പോള്‍ പൊടുന്നനെ നിയമനം നടത്തുകയാണ് പതിവ്. കുറച്ച് ദിവസം മുമ്പുവരെ രാത്രി ഡ്യൂട്ടി ഡോക്ടര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരാഴ്ചയോളമായി രാത്രിയില്‍ രോഗികള്‍ വന്നാല്‍ ഡോക്ടറില്ലെന്ന മറുപടിയാണ് ആശുപത്രി ജീവനക്കാര്‍ നല്‍കുന്നത്. പിന്നീട് ശരണം പതിനൊന്ന് കീലോമീറ്റര്‍ ദൂരെയുളള തലശേരി മാത്രം. പൊതുജനത്തെ വലയ്‌ക്കുന്ന ഈ ആരോഗ്യകേന്ദ്രത്തെക്കുറിച്ച് പരാതി മാത്രമെ ജനങ്ങള്‍ക്കു പറയാനുളളൂ. രാത്രികാല ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയവേദി ആരോഗ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്.
















