ന്യൂദല്‍ഹി: എഴ് ലോക്‌സഭാ എംപിമാരുടെയും 98 സംസ്ഥാന നിയമസഭാ അംഗങ്ങളുടെയും സ്വത്ത് വര്‍ദ്ധനവിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി വിഭാഗം തിങ്കളാഴ്‌ച്ച സുപ്രീംകോടതിയെ അറിയിച്ചു
സ്വത്ത് വര്‍ദ്ധിച്ച ലോക്‌സഭാംഗങ്ങളുടെയും നിയമസഭാഗംങ്ങളുടെയും പേരുകള്‍ മുദ്രവെച്ച കവറില്‍ ചൊവ്വാഴ്‌ച്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. ഇവരുടെ സമ്പാദ്യത്തില്‍ വലിയ തോതിലുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായി ആദായ നികുതി വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഒന്‍പത് ലോക്‌സഭാ എംപിമാര്‍, 11 രാജ്യ സഭാ എംപിമാര്‍, 42 എംഎല്‍എമാര്‍ എന്നിവരുടെ സ്വത്തുക്കളുടെ മൂല്യം നിര്‍ണ്ണയിച്ചുവരികയാണ് പ്രത്യക്ഷ നികുതി വകുപ്പ്. 21 ലോക്‌സഭാ എംപിമാര്‍, 11 രാജ്യസഭാ എംപിമാര്‍ 257 എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെ ലക്‌നൗവില്‍ പ്രവ്രര്‍ത്തിക്കുന്ന ലോക് പ്രഹാരി എന്‍ജിഒ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്തിയത്.
















