ബല്ലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും ചിത്രം വരച്ച മുസ്ലീം യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് പുറത്താക്കി.
ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നഗ്മ പര്‍വീണെന്ന യുവതിയെ പുറത്താക്കിയത്. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബല്ലിയ എന്ന സ്ഥലത്താണ് സംഭവം.
മോദിയുടെയും യോഗിയുടെയും ചിത്രം വരച്ചതിനാണ് നഗ്മയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് യുവതിയുടെ പിതാവ് ഷംഷെര്‍ ഖാന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
എന്നാല്‍, പര്‍വേസ് ഖാനും ബന്ധുക്കളും ഈ നിലപാടിനെതിരെ രംഗത്ത് എത്തി. യുവതിക്ക് മാനസിക നില നഷ്ടപ്പെട്ടു, വീട്ടില്‍ ബഹളം വച്ചതിനെത്തുടര്‍ന്നാണ് വഴക്ക് ഉണ്ടായതെന്നുമാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ശക്തമാക്കിയതായി എസ്പി അനില്‍ കുമാര്‍ വ്യക്തമാക്കി. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
















