ന്യൂദല്‍ഹി: ചൈനയും പാക്കിസ്ഥാനും ഇന്ത്യയ്‌ക്ക് ഭീഷണിയല്ലെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. ഡറാഡൂണിലെ ക്യാമ്പ്രിയന്‍ ഹാളില്‍ ഒരു വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയോ പാക്കിസ്ഥാനോ ഇന്ത്യയ്‌ക്ക് ഭീഷണിയല്ല. കശ്മീര്‍ താഴ്‌വരയില്‍ സമാധാനം നിലനിര്‍ത്താന്‍ സൈന്യം വേണ്ടുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ആവശ്യമാണെങ്കില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് വരെ സൈന്യം സജ്ജമാണെന്നും റാവത്ത് പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ പിരിമുറുക്കം സൃഷ്ടിച്ച ദോക്‌ലാം പ്രശ്‌നമുണ്ടായി ആഴ്ചകള്‍ക്ക് ശേഷമാണ് റാവത്തിന്റെ പ്രസ്താവന. നേരത്തെ ചൈനയേയും പാക്കിസ്ഥാനേയും വടക്ക് കിഴക്കന്‍ എതിരാളികളെന്ന് റാവത്ത് പരാമര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കുന്നതാണ് റാവത്തിന്റെ പ്രസ്താവനയെന്ന് ചൈന ഇതിനോട് പ്രതികരിച്ചിരുന്നു. എന്നാല്‍ എന്താണോ താന്‍ പറഞ്ഞത് അതില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് റാവത്ത് ഇന്ന് വീണ്ടും വ്യക്തമാക്കുകയായിരുന്നു.
70 ദിവസം നീണ്ടു നിന്ന ദോക്‌ലാം പ്രശനത്തിന് കഴിഞ്ഞ മാസമാണ് അറുതി വന്നത്. ഇതിന് ശേഷം സൈന്യം അതീവ ജാഗ്രതയിലാണ്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സൈന്യം വേണ്ട രീതിയില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും റാവത്ത് വ്യക്തമാക്കി.
















