Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തെറ്റിന് പരിഹാരം തേടി ഗുരുമുമ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 08:13 pm IST
inSamskriti

ഗുരുവില്‍ അപരാധമാരോപിച്ച താനാണ് കൊടിയ അപരാധി. ഇതില്‍ സംശയമില്ല, തര്‍ക്കവും വേണ്ട. ഇനിവേണ്ടതു ഘാതകകൃത്യത്തിനു തുനി ഞ്ഞ അതേ സാഹസത്തോടെ അതിന്റെ പരിഹാരത്തിനുള്ള പ്രതിസാഹസത്തിനും ഒരുങ്ങുക. പക്ഷേ എന്താകും അത്, ആരോട് ആരായണം, ആര്‍ പറഞ്ഞുതരും?

അതിലുമില്ല തനിയ്‌ക്കു സംശയം. ഗുരുഗൃഹവാസിയായ വിദ്യാര്‍ഥിയ്‌ക്കു ഗുരുതന്നെ സര്‍വസ്വവും. സംശയനിവൃത്തിയ്‌ക്കും മറ്റൊരിടവുമില്ല, അഭിവന്ദ്യഗുരുമുഖംതന്നെ. കാലത്തു കുളിയും കുറിയും കഴിച്ചു സുകുമാരന്‍ നേരെ ചെന്നതു ഗുരുപാദത്തിലേയ്‌ക്കാണ്. സാഷ്ടാംഗം നമസ്‌കരിച്ച് ആ പാദങ്ങള്‍ തൊട്ടു, അല്ല, ആശ്രയമായി ഗ്രഹിച്ചു ശിഷ്യന്‍. ഗുരുവിനു സുകുമാരനെ എഴുന്നേല്പിയ്‌ക്കേണ്ടിവന്നു. എന്തോ അപ്രകൃതം, പന്തികേട്!

എണീറ്റുനിന്ന സുകുമാരന്റെ ചുണ്ടുകള്‍ ശബ്ദിച്ചു.

”ഗുരുവിനെ വധിയ്‌ക്കാനുദ്യമിച്ചു ശിഷ്യനെന്നിരിയ്‌ക്കട്ടെ, ആ പാപത്തിന് എന്താണ് പരിഹാരമെന്നു പറഞ്ഞുതരാന്‍ ദയവുണ്ടാകണേ.”

”സുകുമാരാ, നീ എന്തിനിങ്ങനെ ചോദിയ്‌ക്കുന്നു, ആര്‍ക്കുവേണ്ടി? നീ അപരാധിയല്ലല്ലോ!”

”ഉള്ളില്‍ തോന്നിയ ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെന്നുമാത്രം വിചാരിച്ചു ചോദിച്ചതാണ്.”

”ശരി. ഉമിത്തീയില്‍ ദേഹത്തെ പതുക്കെ എരിച്ചുകളയണം.”

സുകുമാരന് ആശ്വാസമായി. തന്റെ കൊടിയ അപരാധത്തിനും പരിഹാരമുണ്ടല്ലോ. പാപപങ്കിലതയില്‍നിന്നും തനിയ്‌ക്കു മോചനമുണ്ട്, അല്ലേ!

”അപരാധി ഞാന്‍തന്നെ, ഗുരോ. എന്നെ ഈ പരിഹാരം അനുഷ്ഠിയ്‌ക്കാന്‍ അനുഗ്രഹിയ്‌ക്കണേ.”

ഗുരു ഞെട്ടി, തളര്‍ന്നു, തന്റെ വായ വരണ്ടു. വാത്സല്യത്തോടെ താന്‍ സുകുമാരനു മാപ്പു നല്കുന്നു, ആത്മദഹനം ചെയ്യരുത് എന്നൊക്കെ പറഞ്ഞുനോക്കി ആ വത്സലഗുരു. എല്ലാം നിഷ്ഫലം. വിടയാചിച്ചുകൊണ്ട് നില്ക്കയാണ് സുകുമാരന്‍.

ശിരസ്സില്‍ ചുംബിച്ച്, അനുഗ്രഹിച്ചുകൊണ്ട് നിശ്ശബ്ദനായി നില്ക്കുന്നു ആചാര്യന്‍. അനിശ്ചിതനിമിഷങ്ങള്‍ക്ക് അന്ത്യംകുറിച്ചു സുകുമാരന്‍ യാത്രയായി; ഗുരുനിര്‍ദേശാനുസാരം ദേഹദഹനത്തിനുള്ള സംഭാരമൊരുക്കി.

എന്തു പറയണം? കുറ്റം ചെയ്യുന്നതില്‍ കാണിച്ച വ്യഗ്രതയും തീവ്രതയും, അതിനു പ്രതിവിധി ചെയ്യുന്നതിലും തളരാതെ കാണിയ്‌ക്കുന്നു മനസ്സ്. ഇങ്ങനെയുള്ള പല ഇരട്ടകളേയും ഭംഗിയായി പിരിച്ചുമുറുക്കി ഇറക്കിവെച്ചിട്ടുള്ളതാണ് മനുഷ്യമനസ്സ്. ഇത് അദ്ഭുതമോ, അതിസാഹസമോ, അത്യന്തസൗന്ദര്യമോ? അതോ അവര്‍ണ്യമഹിമ മാത്രമോ?

എന്തായാലും ഭാരതത്തിലെ ചിരപുരാതനമായ സംസ്‌കാരം കരുപ്പിടിപ്പിച്ചിട്ടുള്ള മനസ്സ് ഇത്തരം അപൂര്‍വമഹിമകള്‍ പലപ്പോഴും പ്രദര്‍ശിപ്പിയ്‌ക്കാന്‍ മടിച്ചിട്ടില്ല. പരീക്ഷിത്തുമഹാരാജന്റേത് ഏഴു ദിവസം നീണ്ടുനില്ക്കുന്ന പ്രായോപവേശമാണല്ലോ. അതില്‍ അന്നജലനിഷേധംമാത്രമേ അടങ്ങുന്നുള്ളു. പരമകല്യാണനിധിയായ ഭഗവാന്റെ ചെയ്തികളും ആത്മതത്ത്വമൂല്യസിദ്ധാന്തങ്ങളും ഉതിര്‍ത്ത് ആ തപ്തഹൃദയത്തെ ആനന്ദതന്തുലിതമാക്കാന്‍ ഒരു ശുകതപസ്വിയും അവിടെ വന്നുചേര്‍ന്നു.

ഇവിടെ രംഗം അതല്ല. വിദ്യാര്‍ഥി, ചെറുപ്പം, പതുക്കെ ഉമിത്തീയില്‍ എരിയാന്‍ പോകയാണ്. വിവരം കാട്ടുതീപോലെ പടര്‍ന്നു. സഹപാഠികള്‍ ചുറ്റും കൂടി. ഓരോരുത്തരും അവരവരുടെ സങ്കടവും അപേക്ഷയും ഉണര്‍ത്തിച്ചു. പക്ഷേ ധര്‍മനിര്‍ബന്ധത്തിന്റെ മുമ്പില്‍ അപരാധമോചനത്തിനു തുനിഞ്ഞുനില്ക്കുന്ന സുകുമാരനെ ആ സാഹസത്തില്‍നിന്നും മടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അഹോ ധര്‍മബദ്ധതതന്നെ, അതേ, സാര്‍വത്രികമായ ധര്‍മബദ്ധത!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

India

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

Kerala

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

Gulf

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.