Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓണരാവുകള്‍ക്ക് വിരാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 06:17 pm IST
in Thiruvananthapuram

തിരുവനന്തപുരം: താളമേള ദൃശ്യവിസ്മയം ആസ്വദിക്കാന്‍ പുരുഷാരം അനന്തപുരിയിലേക്ക് ഒഴുകിയെത്തിയതോടെ ഏഴ്‌നാല്‍ നീണ്ടുനിന്ന വര്‍ണ്ണവിസ്മയത്തിന് തിരശ്ശീല വീണു. കേരളീയ കലാരൂപങ്ങളും ഇതരസംസ്ഥാന നാടന്‍കലകളും നിരവധി നിശ്ചല ദൃശ്യങ്ങളും അണിനിരന്നതോടെ ഘോഷയാത്ര അനന്തപുരിയെ ഉത്സവ ലഹരിയിലാക്കി. വര്‍ണ്ണങ്ങളും സംഗീതവും നടനങ്ങളും നിറഞ്ഞ രാവുകള്‍ക്ക് വിടചൊല്ലിയാണ് വര്‍ണശബളമായ ഘോഷയാത്രയോടെ സമാപനം കുറിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്തു. വാദ്യമേളമായ കൊമ്പ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യകലാകാരന് നല്‍കിയതോടെ വാദ്യമേളങ്ങള്‍ക്കും തുടക്കമായി. മേളങ്ങള്‍ നാദവിസ്മയം തീര്‍ത്തതോടെ ഘോഷയാത്ര അന്തപുരിയും പുരുഷാരവും ആര്‍പ്പുവിളികളില്‍ മുഴുകി. ഘോഷയാത്ര കാണാന്‍ ഉച്ച മുതല്‍ ജനം റോഡരുകുകളില്‍ സ്ഥാനം പിടിച്ചു. കാട്ടാക്കട, അമ്പൂരി, വെള്ളറട, പാറശാല, തുടങ്ങിയ തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും കൊല്ലം ജില്ലയില്‍ നിന്നും ജനം എത്തി. മ്യൂസിയം, പാളയം എല്‍എംഎസ് ജംഗ്ഷന്‍, യൂണിവേഴ്‌സിറ്റി കോളജിന് മുന്‍വശം, സ്റ്റാച്യു, പുളിമൂട്, ആയൂര്‍വേദകോളജ് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനം തിങ്ങി നിറഞ്ഞു.

ഘോഷയാത്രയിലെ കലാപ്രകടനങ്ങളെ ആര്‍പ്പുവിളികളോടെയാണ് ജനം വരവേറ്റത്. സ്‌കേറ്റിംഗ്, ഓലക്കുട ചൂടിയ മോഹിനിയാട്ട നര്‍ത്തകിമാരും, ഒപ്പന, ദഫ്മുട്ട്, ചവിട്ടുനാടകം, കളരിപ്പയറ്റ്, വട്ടപ്പാട്ട്, കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പുലിക്കളി, അമ്മന്‍കൊട, കഥകളി, നീലക്കാവടി തുടങ്ങിയ കലാപ്രകടനങ്ങള്‍ നയന മനോഹര കാഴ്ചകള്‍ സമ്മാനിച്ചു. പഞ്ചവാദ്യം, ശിങ്കാരിമേളം, ചെണ്ട, ബാന്റ്, പെരുമ്പറ മേളങ്ങള്‍ക്ക് താളം പിടിച്ചും ആര്‍പ്പ് വിളിച്ചും കാണികള്‍ കലാകാരന്‍മാരെ ആവേശത്തിലാഴ്‌ത്തി.കേരളത്തിന് പുറമെ പത്തു സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിദ്ധ്യമാര്‍ന്ന കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 180 കലാകാരന്‍മാരാണ് ഇത്തരത്തില്‍ അണിനിരന്നത്. ആയിരത്തിലധികം കലാകാരന്‍മാര്‍ വര്‍ണാഭമായ ഘോഷയാത്രയില്‍ ജീവന്‍നല്‍കി. 94 ഫ്ളോട്ടുകളും 63 കലാരൂപങ്ങളുമാണ് േേഘാഷയാത്രയെ വര്‍ണ്ണാഭമാക്കിയത്.

കേരളീയ കലാരൂപങ്ങള്‍, വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വിഷയാധിഷ്ഠിത ഫ്ളോട്ടുകളായിരുന്നു ഇത്തവണത്തെ പ്രത്യേകത. ചടയമംഗലത്തെ ജഡായു പാറയുടെ ആവിഷ്‌കാരമായിരുന്നു ടൂറിസം വകുപ്പിന്റെ ഫ്ളോട്ട്. കേരളീയ പൈതൃകവും സിനിമയും സാഹിത്യവും സ്ത്രീശാക്തീകരണവും സ്ത്രീ സുരക്ഷയും ആരോഗ്യശീലങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയും വിവിധ തരത്തിലുള്ള ജീവിത സുരക്ഷാ സന്ദേശങ്ങളും ഫ്ളോട്ടുകളുടെ വിഷയങ്ങളായി. യൂണിവേഴ്സിറ്റി കോളജിന് മുന്നില്‍ ഘോഷയാത്ര വീക്ഷിക്കുന്നതിന്ഒരുക്കിയിട്ടുള്ള പവിലിയനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എംഎല്‍എമാരായ ഒ.രാജഗോപാല്‍, കെ.മുരളീധരന്‍, ഡി.കെ.മുരളി, സി.സിദാവകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ ഘോഷയാത്ര വീക്ഷിക്കാന്‍ എത്തിയിരുന്നു. ഘോഷയാത്രക്ക് സുരക്ഷ ഒരുക്കാന്‍ 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ നിയമിച്ചിരുന്നത്.

വൈകുന്നേരം നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങില്‍ സമ്മാനം കരസ്ഥമാക്കിയ ഫ്ളോട്ടുകള്‍ക്കും അത്തപ്പൂക്കളം, തിരുവാതിരകളി മത്സര വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിനിമാ താരം ശോഭന അവതരിപ്പിച്ച ഡാന്‍സും മഞ്ചരി, ഡോ. ഹരിശങ്കര്‍, വിഷ്ണുരാജ് എന്നിവര്‍ അണിനിരന്ന ഫല്‍യിംഗ് എലിഫന്റ് ബാന്റ് പ്രോഗ്രാമും ഉണ്ടായിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന വിനീത് ശ്രീനിവാസന്‍ നൈറ്റ് കാലവിരുന്ന് ആസ്വദിക്കാനും നിരവധി പേരാണ് എത്തിയത്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.