ന്യൂദല്‍ഹി : സബ് കോംപാക്റ്റ് സെഡാനായ ടാറ്റ ടിഗോറിന്റെ എക്സ്-എം വേരിയന്റ് ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചു. ആകര്‍ഷകമായ ഫീച്ചറുകളോടെ എക്സ്-എം വേരിയന്റ് പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ മിതമായ വിലയില്‍ ഇനി വാങ്ങാന്‍ കഴിയും.
ബേസ് വേരിയന്റായ എക്സ്-ഇ, ഇടത്തരം വേരിയന്റായ എക്സ്-ടി എന്നിവയുടെ ഇടയിലാണ് എക്സ്-എം വേരിയന്റിന് സ്ഥാനം. ടാറ്റ ടിഗോര്‍ എക്സ്-എം പെട്രോള്‍ വേരിയന്റിന് 4.99 ലക്ഷം രൂപയും, ഡീസല്‍ വേര്‍ഷന്‍ 5.81 ലക്ഷവുമാണ് വില.
ബേസ് വേരിയന്റില്‍ ഇല്ലാത്ത ഫാക്ടറി ഫിറ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെന്‍ട്രല്‍ ലോക്കിംഗ് (മാനുവല്‍), സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്കുകള്‍ എന്നീ ഫീച്ചറുകള്‍ എക്സ്എം വേരിയന്റില്‍ കാണാം. മുന്നിലും പിന്നിലും പവര്‍ വിന്‍ഡോകള്‍, ഫോളോ മീ ഹോം ലാംപുകള്‍, എല്‍ഇഡി ഫ്യൂവല്‍ ഗേജ്, ഫുള്‍ ഫാബ്രിക് ഇന്റീരിയര്‍ സീറ്റ് പാക്കേജ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. എക്സ്റ്റീരിയറില്‍, കൂപ്പെയ്ക്ക് സമാനമായ ബോഡിയും വീല്‍ കവറുകളോടെ 14 ഇഞ്ച് സ്റ്റീല്‍ വീലുകളും കാണാം. എക്സ്എം വേരിയന്റില്‍ രണ്ട് എയര്‍ ബാഗുകളും എബിഎസ്സും സ്റ്റാന്‍ഡേഡായി ലഭിക്കും.
ടാറ്റ ടിഗോറിലെ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്ജിന് 84 ബിഎച്ച്പി കരുത്തും, 114 എന്‍എം ടോര്‍ക്കും ഉല്പ്പാദിപ്പിക്കുമ്ബോള്, 1.05 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്ജിന് 69 ബിഎച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. രണ്ട് എന്‍ജിനുകളുമായും 5 സ്പീഡ് ഗിയര്‍ബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: