ന്യൂദൽഹി: നിയമസഭയില്‍ മുലയൂട്ടാന്‍ മുറി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് അസമിലെ ബിജെപി എംഎല്‍എയായ അംഗൂര്‍ലത ദേക്കയാണ് ഈ ആവശ്യം ഉന്നയിച്ചത്. നിയമസഭാ കെട്ടിടത്തോട് ചേര്‍ന്ന് വനിതാ എംഎല്‍എമാര്‍ക്കായി മുലയൂട്ടാന്‍ മുറി വേണമെന്നാണ് ആവശ്യം.
മുലയൂട്ടാന്‍ മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി മന്ത്രി ചന്ദ്ര മോഹന്‍ പാടോവരിക്ക് ദേക അപേക്ഷ നല്‍കി. സ്പീക്കറോടും ഇക്കാര്യം ആവശ്യപ്പെടുമെന്ന് അവര്‍ വ്യക്തമാക്കി. ഓസ്ട്രേലിയയിലേത് പോലെ പാര്‍ലമെന്റില്‍ മുലയൂട്ടാന്‍ അനുവദിക്കണമെന്നല്ല ഞാന്‍ ആവശ്യപ്പെടുന്നത്. ടാന്‍സാനിയന്‍ പാര്‍ലമെന്റിനെ മാതൃകയാക്കി മുലയൂട്ടുന്ന സ്ത്രീകള്‍ക്കായി പ്രത്യേക മുറി സജ്ജീകരിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്-ദേക പറഞ്ഞു.
ഓഗസ്റ്റ് 31നാണ് ദേക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ നോക്കുന്നതും സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതും ഒരുമിച്ച് കൊണ്ടു പോകുന്നത് ബുദ്ധിമുട്ടാണ്. അതിന് പരിഹാരമായാണ് നിയമസഭയില്‍ മുലയൂട്ടല്‍ മുറി വേണമെന്ന് ദേക ആവശ്യപ്പെട്ടത്. നിയമപരമായി സ്ത്രീകള്‍ക്ക് ആറ് മാസം വരെ പ്രസവാവധി കിട്ടും എന്നാല്‍ ജനപ്രതിനിധികളായ സ്ത്രീകള്‍ക്ക് ഇത് ബാധകമല്ല.
















