കൊല്ലം: വിവാഹിതനായി ഒരു മാസം പിന്നിടുമ്പോഴാണ് സജീദ് സലിം മരണത്തിന് മുന്നില്‍ കീഴടങ്ങിയത്. തമിഴ്നാനാട്ടിലെ മധുര തിരുമംഗലത്ത് ദേശീയ പാതയില്‍ ലോറി കാറിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കരുനാഗപ്പള്ളി തഴവാ കോട്ടക്കാട്ട് വീട്ടില്‍ സജീദ് സലീമിന്റെ വിവാഹം കഴിഞ്ഞ ജൂലൈ 30നായിരുന്നു.
വിവാഹശേഷം ബന്ധുവീടുകളില്‍ വിരുന്നുകള്‍ നടന്നുവരവെയാണ് ഭാര്യ ഫാത്തിമയുടെ സഹോദരി ഐഷയുടെ കണ്ണിന്റെ തുടര്‍ ചികിത്സക്കായി ശനിയാഴ്ച കാറില്‍ മധുരയിലേക്ക് പോയത്.
മറ്റൊരു സഹോദരിയായ ഖദീജയും മാതാവ് നൂര്‍ജഹാനുമാണ് മധുരയിലെ ആശുപത്രിയിലേക്ക് ശനിയാഴ്ച രാവിലെ കൊല്ലൂര്‍വിള പള്ളിമുക്കിലുള്ള വീട്ടില്‍ നിന്നും പോയത്.
കാര്‍ ഡ്രൈവര്‍ എത്താതിരുന്നതിനാലാണ് സജീദ് കാറുമായി പോയത്.
കുവൈത്തില്‍ എന്‍ജിനീയറായ സജീദ് 15ന് മടങ്ങി പോകാനിരിക്കെയാണ് വിധി ഇയാളെ തട്ടിയെടുത്തത്. അപകടത്തില്‍ ഇയാളുടെ ഭാര്യയുടെ വലിയമ്മ നൂര്‍ജഹാനും ഭാര്യാമാതാവ് സജീനാ ഫിറോസും ഭാര്യാ സഹോദരി ഖദീജയും അപകടത്തില്‍ മരിച്ചു. പരിക്കേറ്റ ഭാര്യ ഫാത്തിമയും സഹോദരി ഐഷയും മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: